75 ശതമാനം സബ്സിഡിയോടെ പ്രവാസികള്‍ക്ക് കാര്‍ഷിക-മൃഗസംരക്ഷണ പദ്ധതികള്‍ അനുവദിക്കും
Nov 24, 2012, 11:00 IST
കുവൈത്ത്: പ്രവാസികള്‍ക്ക് കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ 50 മുതല്‍ 75 ശതമാനം വരെ സബ്സിഡിയോടുകൂടി പദ്ധതികള്‍ അനുവദിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്. ഫാം തുടങ്ങുന്നതിന് നിശ്ചിത വിസ്തൃതിയില്‍ ഭൂമിയുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് വ്യക്തിപരമായോ, കൂട്ടായോ പദ്ധതി അനുവദിക്കുമെന്നും ജനത കള്‍ചറല്‍ സെന്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യവസായവകുപ്പ് നടത്തിയ എമര്‍ജിങ് കേരള പോലെ കൃഷി വകുപ്പ് ഡിസംബറില്‍ തൃശൂരില്‍ കാര്‍ഷിക നിക്ഷേപ മീറ്റ് നടത്തും.
കഴിഞ്ഞ ഓണത്തിന് കേരളത്തില്‍ ആവശ്യമായ പച്ചക്കറിയുടെ 69 ശതമാനവും സംസ്ഥാനത്ത് ഉത്പാദിപ്പിച്ചവയാണ്. 2013 നകം കേരളം പച്ചക്കറിയില്‍ സ്വയംപര്യാപ്തമാകും. നാളികേരകൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് കോക്കനട്ട് ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കും. ആദ്യത്തേത് കുറ്റിയാടിയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
കേരളം 2015 മാര്‍ച്ചിനകം പൂര്‍ണമായും ജൈവ സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. ജൈവവളവും ജൈവ കീടനാശിയും മാത്രമായിരിക്കും അപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുക. രാസകീടനാശിനികള്‍ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരള സര്‍ക്കാറിന് ഒളിച്ചുകളിയൊന്നുമില്ല. സമിതി സുപ്രീം കോടതിയില്‍ നല്‍കിയതായി പറയപ്പെടുന്ന റിപോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കേണ്ട കാര്യം ഇപ്പോള്‍ ഇല്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടില്‍ നിന്നു സര്‍ക്കാര്‍ മാറുന്നുവെങ്കില്‍ മാത്രമേ പ്രതികരിക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
സോഷ്യലിസ്റ്റ് ജനതാദള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രേം ബാസില്‍, സോഷ്യലിസ്റ്റ് യുവജനതാദള്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പ്രവീണ്‍, ജനത കള്‍ചറല്‍ സെന്റര്‍ ഭാരവാഹികളായ സഫീര്‍ പി ഹാരിസ്, അബ്ദുല്‍ വഹാബ്, കോയ വേങ്ങര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kuwait, Gulf, K.P Mohanan, Minister, Malayalees, Kerala Vegetarian, Pravasi, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.