ഏഴാമതു ലോക ഭക്ഷ്യ സുരക്ഷ സമ്മേളനം ദുബായില്‍

 


ഏഴാമതു ലോക ഭക്ഷ്യ സുരക്ഷ സമ്മേളനം ദുബായില്‍
ദുബായ്: ഏഴാമതു ലോക ഭക്ഷ്യ സുരക്ഷ സമ്മേളനം 2012 ഫെബ്രുവരി 21 മുതല്‍ 23 വരെ ദുബായില്‍ നടക്കും. ' ഭക്ഷ്യ സുരക്ഷയുടെ ഭാവി ' എന്ന ശീര്‍ഷകത്തിലുള്ള സമ്മേളനത്തില്‍ ദേശീയ അന്തര്‍ ദേശീയ സംഘടനകള്‍ പങ്കെടുക്കും. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യമറിയിച്ചത്.
ഭക്ഷ്യ സുരക്ഷ രംഗത്തെ പ്രമുഖ സംഘടനയായ ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഫൊര്‍ ഫുഡ് പ്രൊട്ടക്ഷനുമായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. യുഎന്‍ കൃഷി ഭക്ഷ്യോത്പാദക സമിതി , ലോകാരോഗ്യ സംഘടന, ദുബായ്, അബുദാബി ആരോഗ്യ വകുപ്പുകള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവയുടെ പ്രതിനിധികളും യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും സമ്മളനത്തില്‍ പങ്കെടുക്കും.

Keywords:  Food Safety Meet,UAE, Gulf,  Dubai
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia