60 ഹജ്ജിന്റെ പുണ്യവുമായി അല്‍മാലികി ഗിന്നസ് ബുക്കിലേയ്ക്ക്

 


ന്യൂഡല്‍ഹി: എണ്‍പതാം വയസില്‍ 60 ഹജ്ജിന്റെ പുണ്യവുമായി ഗിന്നസ് ബുക്കിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് സൗദി പണ്ഡിതനായ ശെയ്ഖ് ജിബ്രാന്‍ യഹ്യ സുലൈമാന്‍ അല്‍മാലികി. ജസാനിലെ പള്ളിയിലെ ഇമാമാണ് അല്‍ മാലികി. ഏറ്റവും കൂടുതല്‍ ഹജ്ജ് നിര്‍വഹിച്ച വ്യക്തിയെന്ന നിലയിലാണ് അല്‍മാലികി ഗിന്നസ് ബുക്കില്‍ പ്രവേശിക്കുന്നത്.

തന്റെ പിതാവിനൊപ്പം 1954ലാണ് അല്‍മാലികി ആദ്യ ഹജ്ജ് നിര്‍വഹിച്ചത്. ആ സമയത്ത് ഗതാഗതസൗകര്യങ്ങള്‍ പരിമിതമായിരുന്നു. തീര്‍ത്ഥാടകര്‍ക്കായി സേവനങ്ങളോ സജ്ജീകരണങ്ങളോ ലഭ്യമായിരുന്നില്ല അല്‍മാലികി പറഞ്ഞു.

അന്നൊക്കെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍മ്മങ്ങള്‍ക്ക് ശേഷമായിരുന്നു ഹജ്ജ് പൂര്‍ത്തിയാക്കിയിരുന്നത്. ഭക്ഷണമില്ല, വെള്ളമില്ല. പ്രാഥമീക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളോ റോഡുകളോ വേണ്ടത്ര ഇല്ലായിരുന്നു. ഏതാണ്ട് രണ്ടരലക്ഷം തീര്‍ത്ഥാടകരായിരുന്നു അന്ന് ഹജ്ജിനെത്തിയിരുന്നത് അല്‍ മാലിക്ക് ഓര്‍ത്തെടുത്തു.

താല്‍ക്കാലികമായി ഒരുക്കിയ ടെന്റുകളിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. മിനായിലേയ്ക്കും മുസ്തലിഫയിലേയ്ക്കും അറഫയിലേയ്ക്കും ഞങ്ങള്‍ കാല്‍നടയായാണ് സഞ്ചരിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ലഭിക്കുന്ന സൗകര്യങ്ങളുമായി അന്നത്തെ കാലത്തെ തീര്‍ത്ഥാടനത്തെ താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഒക്ടോബര്‍ 13ന് ആരംഭിച്ച ഹജ്ജ് കര്‍മ്മങ്ങള്‍ ഒക്ടോബര്‍ 18നാണ് പൂര്‍ത്തിയാവുക.

60 ഹജ്ജിന്റെ പുണ്യവുമായി അല്‍മാലികി ഗിന്നസ് ബുക്കിലേയ്ക്ക്
SUMMARY: New Delhi: An 80 year old Muslim cleric in Saudi Arabia named Sheikh Jabran Yahya Solaiman Al-Malki has performed pilgrimage to Mecca 60 times.

Keywords: Gulf news, Hajj-2013, Muslim cleric, Saudi Arabia, Sheikh Jabran Yahya Solaiman Al-Malki, Performed, Pilgrimage, Mecca, 60 times.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia