Accident | യുഎഇയില്‍ നിയന്ത്രണംവിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച് അപകടം; 2 പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
അബൂദബി: (www.kvartha.com) യുഎഇയില്‍ നിയന്ത്രണം വിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെ അബൂദബിയിലെ ക്ലീവ്ലാന്‍ഡ് ക്ലിനികിന്റെ പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ദിശമാറി ആശുപത്രിയുടെ പ്രവേശന സ്ഥലത്തെ തൂണിലിടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Abu Dhabi, News, Gulf, World, Accident, Death, Injured, Abu Dhabi: 2 dead, 1 seriously injured as vehicle crashes.