UAE Fog Alert | യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ദൂരക്കാഴ്ച കുറയും, ദേശീയ കാലാവസ്ഥ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു!
Mar 21, 2024, 15:38 IST
അബൂദബി: (KVARTHA) യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. അബൂദബിയിലെ അജ്ബാന്‍, അല്‍ ഫാഖ എന്നിവിടങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. അബൂദബിയിലെ അല്‍ താഫ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
ദേശീയ കാലാവസ്ഥ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു. ദൂരക്കാഴ്ച കുറയുമെന്നും അതിനാല്‍ തന്നെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 30-35 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും പരമാവധി താപനില. കുറഞ്ഞ താപനില 16-21 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. താപനിലയില്‍ നേരിയ കുറവുണ്ടാകും. 10-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 30 കിലോമീറ്റര്‍ വരെയാകാം. കാറ്റില്‍ പൊടിപടലങ്ങളും ഉയരും അതുകൊണ്ട് പൊടി അലര്‍ജിയുള്ളവര്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.
Keywords: News, World, Gulf-News, Gulf, Weather-News, Abu Dhabi News, Red Alert, Yellow Alert, Issued, Fog, Road, Drivers, Weather, Abu Dhabi: Red and yellow alert issued for fog.
Keywords: News, World, Gulf-News, Gulf, Weather-News, Abu Dhabi News, Red Alert, Yellow Alert, Issued, Fog, Road, Drivers, Weather, Abu Dhabi: Red and yellow alert issued for fog.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.