Safety measures | ഈദ് അൽ അദ്ഹ: സുരക്ഷാ നിർദേശങ്ങളുമായി അബുദബി; പെരുന്നാൾ ആഘോഷത്തിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
Jul 8, 2022, 21:31 IST
അബുദബി: (www.kvartha.com) ഈദ് അൽ അദ്ഹ ആഘോഷവേളയിൽ കോവിഡ് പടരുന്നത് തടയാൻ അബുദബിയിൽ അധികൃതർ കോവിഡ് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി. അബുദബിയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമിറ്റി, ഡിപാർട്മെന്റ് ഓഫ് ഹെൽത്, പബ്ലിക് ഹെൽത് സെന്റർ എന്നിവയുടെ പങ്കാളിത്തത്തോടെ, മാസ്ക്, ശാരീരിക അകലം പാലിക്കൽ, പരിശോധന എന്നിവ സംബന്ധിച്ച പ്രധാന പ്രോടോകോളുകൾക്ക് അംഗീകാരം നൽകി.
ഓരോ ആഴ്ചയും നാഷനൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനജ്‌മെന്റ് അതോറിറ്റി പ്രഖ്യാപിക്കുന്ന കോവിഡ് സംബന്ധമായ നിയമങ്ങൾക്ക് അനുസൃതമാണ് പുതിയ നിർദേശങ്ങളും. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അവധി ലഭിക്കും. ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും. ഈദ് നമസ്‌കാരം, അറവ്, സാമൂഹിക പ്രവർത്തനങ്ങൾ, ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന തീർഥാടകർ എന്നിവയെക്കുറിച്ച് മാർഗനിർദേശത്തിൽ പരാമർശിക്കുന്നു.
പെരുന്നാൾ നമസ്കാരം സംബന്ധിച്ച മാർഗനിർദേശങ്ങൾ
1. മാസ്‌ക് ധരിക്കണം
2. നിസ്കാരത്തിന് ശേഷം ഒത്തുകൂടുന്നതും ഹസ്തദാനം നടത്തുന്നതും ഒഴിവാക്കണം
3. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക
സാമൂഹിക പ്രവർത്തനങ്ങൾ
1. മാസ്ക് ധരിക്കുകയും ഒരു മീറ്റർ ശാരീരിക അകലം ഉറപ്പാക്കുകയും വേണം, പ്രത്യേകിച്ച് പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ ദുർബലരായ ആളുകളിൽ നിന്ന്.
2. കഴിയുന്നതും കുടുംബാംഗങ്ങളിലും അടുത്ത ബന്ധുക്കളിലുമായി ആഘോഷങ്ങളും ഒത്തുചേരലുകളും പരിമിതപ്പെടുത്തുക
3. ഈദ് പരിപാടികളിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്
4. കഴിയുന്നതും ഈദിന് പണം നൽകുമ്പോൾ നേരിട്ട് പണം കൈമാറുന്നതിന് പകരം ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുക
ഹജ്ജ് കഴിഞ്ഞു മടങ്ങുന്ന തീർത്ഥാടകർ
1. അൽ ഹോസ്‌ൻ ആപിൽ ഗ്രീൻ സ്റ്റാറ്റസ് ആക്റ്റീവ് ചെയ്യുക.
2. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ആദ്യ ആഴ്ചയിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കുക
3. രാജ്യത്ത് തിരിച്ചെത്തുമ്പോൾ പിസിആർ ടെസ്റ്റുകൾ നിർബന്ധമല്ല, എന്നാൽ കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടായാൽ നിർബന്ധമാണ്.
4. അൽ ഹോസ്‌നിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താൻ മടങ്ങിയെത്തിയതിന്റെ നാലാം ദിവസം PCR ടെസ്റ്റ് നടത്തുക
അറവ്
1. വിതരണം ചെയ്യുന്നതിന് മുമ്പ് മാംസം സാനിറ്റൈസ് ചെയ്ത പാത്രങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
2. അംഗീകൃത സ്ഥലങ്ങളും അറവുശാലകളും മാത്രം ഉപയോഗിക്കുക
3. സാധ്യമാകുമ്പോഴെല്ലാം പണമിടപാടുകൾ ഡിജിറ്റലായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.
Keywords: Abu Dhabi, News, Gulf, Top-Headlines, Eid, COVID-19, Abu Dhabi sets out Eid Al Adha 2022 safety measures.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.