ബാച്ചിലേഴ്‌സ് സൂക്ഷിക്കുക; അബുദാബിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിടിവീഴുന്നു
Aug 4, 2015, 10:57 IST
അബുദാബി: (www.kvartha.com 04/08/2015) അബുദാബിയില്‍ അനധികൃതമായി തങ്ങുന്ന ബാച്ചിലേഴ്‌സ് സൂക്ഷിക്കുക. ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭ ഉത്തരവിട്ടിരിക്കയാണ്. ഇതിന്റെ ഭാഗമായി അനധികൃതമായി കുടുംബങ്ങള്‍ക്കുള്ള താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബാച്ചിലേര്‍സുകാരെ കണ്ടെത്താന്‍ മിന്നല്‍ പരിശോധന നടത്തിവരികയാണ്.
പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. പിഴ ചുമത്തപ്പെട്ടവര്‍ക്ക് മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാതെ യു.എ.ഇ. വിട്ടുപോകാനും നിയമം അനുവദിക്കുന്നില്ല.
ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയില്‍ 183 കെട്ടിടങ്ങളില്‍ അനധികൃതമായി താമസിച്ചുവരുന്ന മുഴുവന്‍ ബാച്ചിലേഴ്‌സിനെയും ഒഴിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ബാച്ചിലേഴ്‌സിനെ അനധികൃതമായി പാര്‍പ്പിക്കുന്ന 750 ഫ് ളാറ്റുകള്‍ക്ക് നഗസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ബാച്ചിലേഴ്‌സ് ഇവിടെ താമസിക്കുന്നത്. അബുദാബിയിലെ ഇലക്ട്ര, ഹംദാന്‍ എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലാണ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ എട്ടും പത്തും ആളുകള്‍ ഒരുമിച്ച് താമസിക്കുന്നതും, വില്ലകളായി തിരിച്ചു താമസിക്കുന്നതും നിയമ വിരുദ്ധമാണ്.
ബാച്ചിലേഴ്‌സിനും തൊഴിലാളികള്‍ക്കും അബുദാബിയില്‍ പ്രത്യേക താമസ കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ എത്രയും പെട്ടെന്ന് തന്നെ അനധികൃതമായി താമസിക്കുന്നതിനുപകരം അനുവദിച്ച കെട്ടിടങ്ങളിലേക്ക് മാറണമെന്നും നഗരസഭാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Abu Dhabi steps up drive against bachelor housing, Abu Dhabi, Flat, Family, Health, Protection, Gulf.
പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. പിഴ ചുമത്തപ്പെട്ടവര്‍ക്ക് മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാതെ യു.എ.ഇ. വിട്ടുപോകാനും നിയമം അനുവദിക്കുന്നില്ല.
ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയില്‍ 183 കെട്ടിടങ്ങളില്‍ അനധികൃതമായി താമസിച്ചുവരുന്ന മുഴുവന്‍ ബാച്ചിലേഴ്‌സിനെയും ഒഴിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ബാച്ചിലേഴ്‌സിനെ അനധികൃതമായി പാര്‍പ്പിക്കുന്ന 750 ഫ് ളാറ്റുകള്‍ക്ക് നഗസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ബാച്ചിലേഴ്‌സ് ഇവിടെ താമസിക്കുന്നത്. അബുദാബിയിലെ ഇലക്ട്ര, ഹംദാന്‍ എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലാണ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ എട്ടും പത്തും ആളുകള്‍ ഒരുമിച്ച് താമസിക്കുന്നതും, വില്ലകളായി തിരിച്ചു താമസിക്കുന്നതും നിയമ വിരുദ്ധമാണ്.
ബാച്ചിലേഴ്‌സിനും തൊഴിലാളികള്‍ക്കും അബുദാബിയില്‍ പ്രത്യേക താമസ കേന്ദ്രങ്ങള്‍
സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read:
മടിക്കൈയില്‍ യുവതിയുടെ സ്‌കൂട്ടി തീവെച്ച് നശിപ്പിച്ചു
Keywords: Abu Dhabi steps up drive against bachelor housing, Abu Dhabi, Flat, Family, Health, Protection, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.