അബൂദാബി ടിവി, അല്‍ ഇത്തിഹാദ് വെബ്‌സൈറ്റുകള്‍ ഐസില്‍ ഹാക്ക് ചെയ്തു

 


അബൂദാബി: (www.kvartha.com 14/02/2015) അബൂദാബി ടെലിവിഷന്‍ ചാനലിന്റേയും യുഎഇയിലെ പ്രമുഖ ദിനപത്രമായ അല്‍ ഇത്തിഹാദിന്റേയും വെബ്‌സൈറ്റുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഹാക്ക് ചെയ്തു. അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഇത്തിഹാദിന്റെ രണ്ട് വെബ്‌സൈറ്റുകളാണ് ഐസില്‍ തകര്‍ത്തത്.

വെള്ളിയാഴ്ച മണിക്കൂറുകളോളം വെബ്‌സൈറ്റുകള്‍ ലഭിച്ചിരുന്നില്ലെന്ന് അല്‍ ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെബ്‌സൈറ്റുകള്‍ സാധാരണ രീതിയിലാക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഇത്തിഹാദ് ട്വിറ്ററിലൂടെ അറിയിച്ചു.

ഹാക്കര്‍മാരെ കണ്ടെത്താനായി അധികൃതരുമായി സഹകരിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി.
അബൂദാബി ടിവി, അല്‍ ഇത്തിഹാദ് വെബ്‌സൈറ്റുകള്‍ ഐസില്‍ ഹാക്ക് ചെയ്തു

SUMMARY:
The websites of Abu Dhabi television channel and the semi-official Arabic language daily Al Ittihad were hacked by Daesh terror movement on Friday.

Keywords: Abu Dhabi, Al Ittihad, TV CHannel, Daesh, ISISL,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia