യുഎഇയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവത്തിന് തിരിതെളിയുന്നു; മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒട്ടേറെ പുതുമകള്‍ സമ്മാനിക്കാന്‍ അബുദാബി വേദിയൊരുങ്ങി
Nov 14, 2019, 11:02 IST
അബുദാബി: (www.kvartha.com 14.11.2019) യുഎഇയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവത്തിനായി അബുദാബി വേദിയൊരുങ്ങി. യുഫെസ്റ്റ് നാലാം പതിപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് വെള്ളിയാഴ്ച അബുദാബിയില്‍ വര്‍ണശബളമായ കലോത്സവത്തിന് തുടക്കം കുറിക്കും. യുഫെസ്റ്റ് മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും മുന്നില്‍ ഒട്ടേറെ പുതുമകള്‍ സമ്മാനിക്കാന്‍ തയ്യാറായി ഒരുങ്ങുകയാണ്. ഈ സീസണില്‍ 34 നാലിനങ്ങള്‍ മത്സരങ്ങളാണ് നടക്കുന്നത്.
ഇതില്‍ സോളോ സിനിമാറ്റിക് ഡാന്‍സും പാട്ടുമടക്കം ഉള്‍പ്പെടുത്തിട്ടുണ്ട്. മൂന്ന് മേഖലാതലങ്ങളിലായിട്ടാണ് ഇത്തവണ മത്സരങ്ങളുടെ ക്രമീകരണം. സൗത്ത് സോണ്‍ മത്സരങ്ങള്‍ ഈ മാസം 15, 16 ദിവസങ്ങളില്‍ അബുദാബി ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലും, 29, 30 തിയതികളിലായി സെന്‍ട്രല്‍ സോണ്‍ മത്സരങ്ങളും, നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ക്ക് ഡിസംബര്‍ ഒന്ന് രണ്ട് തിയതികളിലും റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളും വേദിയാകും.
ഷാര്‍ജ അമിറ്റി സ്കൂളില്‍ ഡിസംബര്‍ അഞ്ച്, ആറ് തിയതികളിലാകും ഗ്രാന്റ് ഫൈനല്‍. സ്കൂള്‍ കലോത്സവത്തിന്റെ അവസാന ദിവസം മത്സരാര്‍ത്ഥികള്‍ക്കും സദസിനും ഭക്ഷണമൊരുക്കാനുള്ള തയ്യാറെടുപ്പിനും അബുദാബി ഒരുങ്ങി. ഒപ്പം കീരിടം സ്വന്തമാക്കാനുള്ള സ്കൂളുകളും തയ്യാറെടുപ്പിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi, News, Gulf, World, School, Abu Dhabi youfest; organising ready for youfest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.