ബഹ്‌റൈനില്‍ മാനഭംഗശ്രമത്തിനിടെ യുവതി വീണുമരിച്ച സംഭവം; പ്രതിക്ക് 15 വര്‍ഷം തടവ്

 


മനാമ: (www.kvartha.com 31.01.2020) ബഹ്‌റൈനില്‍ മാനഭംഗശ്രമത്തിനിടെ യുവതി വീണുമരിച്ച സംഭവത്തില്‍ പ്രതിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനല്‍ കോടതി. 18കാരനായ അറബ് പൗരനെയാണ് കോടതി 15 വര്‍ഷം തടവിനും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും വിധിച്ചത്. രണ്ടാം പ്രതിയെ വെറുതെ വിടാനും കോടതി വിധിച്ചു.

ജിദാലിയിലെ പ്രതിയുടെ വീട്ടിന് മുകളിലത്തെ ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഏഷ്യന്‍ വംശജയെയാണ് പ്രതിയും മറ്റൊരാളും ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പീഡനശ്രമത്തെ തടഞ്ഞ യുവതിയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ഇവരില്‍ നിന്ന് രക്ഷപ്പെടാനായി സ്ത്രീ ടെറസിന് മുകളിലുള്ള ഭിത്തിയില്‍ കയറി മറ്റൊരു കെട്ടിടത്തിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് വീണ് മരിക്കുകയായിരുന്നു. പ്രതി നേരത്തേയും ഇവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ബഹ്‌റൈനില്‍ മാനഭംഗശ്രമത്തിനിടെ യുവതി വീണുമരിച്ച സംഭവം; പ്രതിക്ക് 15 വര്‍ഷം തടവ്

Keywords:  Manama, News, Gulf, World, Accused, Crime, Court, Molestation attempt, Death, accused gets 15 years jail for molestation attempt in Bahrain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia