Sanjana Galrani | ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ ആദ്യ ഉംറ നിര്‍വഹിച്ച് നടി സഞ്ജന ഗല്‍റാണി
May 22, 2023, 14:04 IST
റിയാദ്: (www.kvartha.com) തെന്നിന്‍ഡ്യന്‍ നടി സഞ്ജന ഗല്‍റാണി 2020ല്‍ സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ മഹിറ എന്ന പേരും സഞ്ജന സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ ആദ്യ ഉംറ നിര്‍വഹിച്ചിരിക്കുകയായിരുന്നു.
കുടുംബത്തോടൊപ്പമാണ് സഞ്ജന ഉംറ നിര്‍വഹിക്കാനെത്തിയത്. ഡോക്ടര്‍ അസീസ് പാഷയാണ് സഞ്ജനയുടെ ഭര്‍ത്താവ്. മക്കയിലെ താമസമുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി സമൂഹ മാധ്യമങ്ങളിലെ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. 'കുടുംബത്തോടൊത്തുള്ള ഉംറ മനോഹര അനുഭവം' ആയിരുന്നെന്ന് സഞ്ജന പറയുന്നു.
'എന്റെ ജീവിതത്തിലെ ആദ്യ ഉംറ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിക്കാന്‍ സാധിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ഉംറ നിര്‍വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിച്ചു. എല്ലാവര്‍ക്കും കൂടുതല്‍ സ്‌നേഹവും പോസിറ്റീവ് എനര്‍ജിയും ലഭിക്കട്ടെ'- സഞ്ജന കുറിച്ചു.
Keywords: News, World-News, Gulf-News, Gulf, Religion-News, Actress, Mecca, Riyadh, Saudi Arabia, Actress Sanjana Galrani performed her first Umrah after conversion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.