Shamna Qasim | കാത്തിരുന്ന കണ്‍മണിയെത്തി; നടി ശംന ഖാസിം അമ്മയായി
Apr 4, 2023, 14:58 IST
ദുബൈ: (www.kvartha.com) മലയാളികളുടെ പ്രിയപ്പെട്ട താരം ശംന ഖാസിം അമ്മയായി. ആണ്‍കുഞ്ഞിനാണ് ശംന ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ശംനയെ ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ താരം കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.
ജെബിഎസ് ഗ്രൂപ് കംപനിയുടെ സ്ഥാപകനും സിഇഒയുമായ ശാനിദ് ആസിഫ് അലിയാണ് ശംന ഖാസിമിന്റെ ഭര്‍ത്താവ്. ദുബൈയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ആയിരുന്നു തന്റെ യുട്യൂബ് ചാനലിലൂടെ താരം അമ്മയാകാന്‍ പോകുന്നെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും ശംന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
എന്നാല്‍ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളില്‍ വീഡിയോ വന്നു. പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ശംന തന്നെ രംഗത്തെത്തിയിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ മുസ്ലീം സമുദായത്തില്‍ 'നിക്കാഹ്' എന്ന ചടങ്ങുണ്ടെന്നും ജൂണ്‍ 12 നാണ് തന്റെ നിക്കാഹ് നടന്നതെന്നും ശംന അറിയിച്ചിരുന്നു.
'നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനുശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനുശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം'- ശംന പറഞ്ഞു.
'മഞ്ഞു പോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു ശംനയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്.
Keywords: News, World, International, Gulf, Dubai, Entertainment, Cinema, Actress, New Born Child, Mother, Business Man, Top-Headlines, Lifestyle & Fashion, Religion, Actress Shamna Qasim became mother.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.