രക്തം ചായയില്‍ കലര്‍ത്തി സഹതടവുകാരെ അപകടത്തിലാക്കാന്‍ ശ്രമിച്ച എയ്ഡ്‌സ് രോഗിക്ക് ആറ് മാസം തടവ്

 


ദുബൈ: രക്തം ചായ കെറ്റിലില്‍ കലര്‍ത്തി സഹതടവുകാരെ അപകടത്തിലാക്കാന്‍ ശ്രമിച്ച എയ്ഡ്‌സ് രോഗിയായ യുവാവിന് ആറ് മാസം കൂടി ശിക്ഷ വിധിച്ചു. ദുബൈ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായ യുവാവാണ് നാല്പതോളം തടവുകാരെ അപകടത്തിലാക്കാന്‍ ശ്രമിച്ചത്. 2013 ആഗസ്റ്റിലാണ് സംഭവം നടന്നത്.

ചായ കെറ്റിലിന്റെ മൂടി ഉപയോഗിച്ചാണ് പ്രതി കൈത്തണ്ട മുറിച്ചത്. പിന്നീട് രക്തം ചായയില്‍ കലര്‍ത്തി. എന്നാല്‍ സംഭവം കണ്ട ബംഗ്ലാദേശി ജയിലറാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‌പെടുത്തിയത്. ജയിലറെ പ്രതി ഭീഷണിപ്പെടുത്തിയെന്നും കേസുണ്ട്.

രക്തം ചായയില്‍ കലര്‍ത്തി സഹതടവുകാരെ അപകടത്തിലാക്കാന്‍ ശ്രമിച്ച എയ്ഡ്‌സ് രോഗിക്ക് ആറ് മാസം തടവ് SUMMARY: Dubai: An inmate at Dubai Central Jail has been sentenced to an additional six months in jail for endangering the lives of 40 prisoners.

Keywords: Gulf, Prisoner, AIDS, Inmate,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia