ജിദ്ദ: വിവാദങ്ങളിലേക്ക് കൂപ്പുകുത്തി വീണ എയര്‍ ഇന്ത്യ യാത്രക്കാരെ വീണ്ടെടുക്കാന്‍ പുതുവഴികള്‍ തേടുന്നു. ഇതിന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കേരള ഭക്ഷണം ലഭ്യമാക്കും. മലയാളി യാത്രക്കാരെ പ്രീതിപ്പെടുത്തുകയാണ് എയര്‍ ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിപുലമായ മാറ്റങ്ങളാണ് എയര്‍ ഇന്ത്യ ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ തനത് വിഭവങ്ങള്‍ക്ക് പുറമെ മലയാളമറിയുന്ന ജീവനക്കാരെയും നിയമിക്കാന്‍ തീരുമാനമായി. പ്രാതലിന് ഇഡലി, ദോശ, പുട്ട് കടല, നൂല്‍പുട്ട് എന്നിവയുണ്ടാവും.ഉച്ചക്ക് ചോറും സാമ്പാറും നാലുതരം കറികളും മുതല്‍ മലബാര്‍ വിഭവങ്ങളായ കല്ലുമ്മക്കായ മുതല്‍ തലല്ലേരി ബിരിയാണിവരെ പുതിയ മെനുവിലുണ്ട്.
നേരത്തെ മലബാര്‍ ഭക്ഷണം പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. പിന്നീട് ഇത് കോണ്ടിനന്റല്‍, പാശ്ചാത്യ ഭക്ഷണ ഇനങ്ങളിലേക്ക് മാറി. കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ എയര്‍ ഇന്ത്യയിലെ ഭക്ഷണത്തെ വിമര്‍ശിച്ചിരുന്നു.
മലയാളം മാത്രമറിയാവുന്ന യാത്രക്കാരെ സഹായിക്കാന്‍ ഒരാളെ കാബിന്‍ക്രൂവായി നിയമിക്കും. ഇത്തരം യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ത്തന്നെ ബോര്‍ഡിങ് കാര്‍ഡില്‍ ഇക്കാര്യം രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
Keywords: Gulf, Air India, Airlines, Food, Kerala, Jeddhah, January, Iddly, Dosa, Biriyani,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.