എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്നുള്ള രണ്ട് ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി

 


 എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്നുള്ള രണ്ട് ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: മലയാളികളോടുളള എയര്‍ ഇന്ത്യയുടെ ചിറ്റമ്മനയം തുടരുന്നു. കൊച്ചിയില്‍ നിന്ന് റിയാദിലേക്കുള്ള രണ്ട് ജംബോ ജറ്റ് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. വ്യാഴാഴ്ച മുതല്‍ ഒകേ്ടാബര്‍ 28 വരെയാണ് വിമാന സര്‍വീസ് റദ്ദാക്കിയത്. ഉത്തര്‍പ്രദേശില്‍ നിന്ന്  നിന്ന് ഹജ് സര്‍വീസിനായി വിമാനം കൊണ്ടു പോകുന്നതിനാലാണ് വിമാന്‍ സര്‍വീസ് റദ്ദാക്കിയത്.

വ്യോമയാന മന്ത്രി അജിത് സിംഗിന്റെ ഇടപെടലാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തുന്ന സര്‍വീസാണ്  റദ്ദാക്കിയിട്ടുള്ളത്. നേരത്തേ തിരുവനന്തപുരത്ത് നിന്ന് ആറ് ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. രണ്ട് മാസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

സര്‍വീസുകള്‍ റദ്ദാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഹജ് സര്‍വീസ് നടത്തണമെങ്കില്‍ ആഭ്യന്തരവിമാന സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. സ്വകാര്യ വിമാനകമ്പനികളെ സഹായിക്കാനാണ് തീരുമാനമെന്ന് ആക്ഷേപമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia