തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കേറിയതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് 130 അധിക സര്‍വീസുകള്‍ കൂടി തുടങ്ങുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്തു നിന്നുമായാണു 130 സര്‍വീസുകള്‍. സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 27 വരെയായിരിക്കും ഈ അധിക സര്‍വീസുകള്‍.
കോഴിക്കോട് ദുബായ് കോഴിക്കോട് എല്ലാ ഞായറാഴ്ചകളിലും കോഴിക്കോട് അബുദാബി കോഴിക്കോട് എല്ലാ വ്യാഴാഴ്ചകളിലും കോഴിക്കോട് ദമാം കോഴിക്കോട് എല്ലാ ദിവസവും സര്‍വീസ് നടത്തും. കോഴിക്കോട് മുംബൈ കോഴിക്കോട് എല്ലാ ചൊവ്വാഴ്ചകളിലും പുറപ്പെടും. മുംബൈയില്‍ നിന്നു ഗള്‍ഫിലേക്കും മറ്റും കണക്ഷന്‍ സൗകര്യം ലഭിക്കുന്ന വിധത്തിലാണ് ഈ സര്‍വീസ് ക്രമീകരിച്ചത്.
ഓഗസ്റ്റ് 20 മുതല്‍ 16 വരെ 62ഓളം പ്രത്യേക സര്‍വീസുകളാണു യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തിയത്. സര്‍ക്കാരിന്റെ കൂടി ആവശ്യപ്രകാരമാണു വ്യോമയാനമന്ത്രാലയം ഗള്‍ഫ് സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിനോടു നിര്‍ദേശിച്ചത്.
കോഴിക്കോട്ടു നിന്നു ദുബായിലേക്ക് ആറ്, അബുദാബി ആറ്, മുംബൈ ആറ്, ദമാം 41 എന്നിങ്ങിനെയാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി അബുദാബി കൊച്ചി സര്‍വീസ് തിങ്കള്‍, ശനി ദിവസങ്ങളിലാണു നടത്തുക. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കു 12 സര്‍വീസ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കും. കൊച്ചി ദുബായ് കൊച്ചി സര്‍വീസ് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും നടത്തുന്നത്. കൊച്ചിയില്‍ നിന്നു ദുബായിലേക്കു 17 സര്‍വീസാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം അബുദാബി തിരുവനന്തപുരം സര്‍വീസ് എല്ലാ വെള്ളിയാഴ്ചകളിലും ആരംഭിക്കും. തിരുവനന്തപുരത്തു നിന്നും അബുദാബിയിലേക്ക് ആറു സര്‍വീസുകളാണ് ഉണ്ടാവുക. തിരുവനന്തപുരം ദുബായ് തിരുവനന്തപുരം സര്‍വീസ് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും നടത്തുക. തിരുവനന്തപുരത്തു നിന്നും ദുബായിലേക്കു 12 സര്‍വീസാണ് ആരംഭിക്കുക. തിരുവനന്തപുരം ഷാര്‍ജ തിരുവനന്തപുരം സര്‍വീസ് എല്ലാ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലുമായി നടത്തും. തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്കു 12 സര്‍വീസാണു ക്രമീകരിച്ചിട്ടുള്ളത്.
മംഗലാപുരം അബുദാബി മസ്‌കറ്റ് മംഗലാപുരം സര്‍വീസ് എല്ലാ ശനിയാഴ്ചകളിലും നടത്തും. ആറു പ്രത്യേക സര്‍വീസാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മംഗലാപുരം ദുബായ് മംഗലാപുരം സര്‍വീസ് എല്ലാ തിങ്കളാഴ്ചകളിലും നടത്തും. മംഗലാപുരത്തു നിന്നു ദുബായിലേക്ക് ആറ് അധികസര്‍വീസാണു എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രാ തിരക്കു പരിഗണിച്ചു നടത്തുന്നത്. 17 മുതല്‍ അടുത്ത മാസം 27 വരെ തിരുവനന്തപുരം 30, കോഴിക്കോട് 59, കൊച്ചി 29, മംഗലാപുരം 12 പ്രത്യേക സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
SUMMARY: Air India Express is set to launch new flights to the Gulf in September and October. The low cost airline subsidiary of Air India will operate additional flights from four centres — Mangalore, Kochi, Kozhikode and Thiruvanthapuram — to destinations in the Gulf starting September 17 until October 27.
key words: Air India Express, new flights, Gulf , Air India , additional flights, Mangalore, Kochi, Kozhikode , Thiruvanthapuram, Kozhikode to Dammam, Saudi Arabia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.