2 ലക്ഷം ദിര്‍ഹവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചു; അജ്മാനില്‍ 4 പേര് അറസ്റ്റില്‍
Sep 28, 2015, 14:05 IST
അജ്മാന്: (www.kvartha.com 28.09.2015) ബാങ്കില്‍ നിന്ന് മടങ്ങിയ വ്യക്തിയുടെ കാറില്‍ നിന്നും 2 ലക്ഷം ദിര്‍ഹം മോഷ്ടിച്ച് കടന്നുകളയാനുള്ള ശ്രമത്തിനിടയില്‍ മോഷണ സംഘത്തെ പോലീസ് പിടികൂടി. പ്രതികള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പോലീസ് അവരെ പിടികൂടിയത്.
മോഷണത്തിനിരയായ വ്യക്തി ബാങ്കില്‍ നിന്ന് പണം പിന് വലിച്ച് കാറില്‍ മടങ്ങുകയായിരുന്നു. ഇതിനിടെ കാറിന്റെ ടയര്‍ പഞ്ചറായി. ടയര്‍ പരിശോധിക്കാന്‍ പുറത്തിറങ്ങുന്നതിനിടയില് പ്രതികള്‍ പണമടങ്ങിയ ബാഗ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
മോഷണത്തിനിരയായ ആള് ഉടനെ പോലീസില്‍ വിവരം നല്കി. പോലീസ് പ്രതികളെ പിന്തുടരുന്നതിനിടയില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊണ്ടി സഹിതം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ 4 പേരും ഏഷ്യക്കാരാണ്.
SUMMARY: Ajman Police nabbed a gang of four Asians who stole Dh200,000 from a motorist in the emirate.
Keywords: UAE, Ajman, Robbery, Accident,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.