കള്ള്ജിഹാദുമായി അല്‍മൊയ്തു; പ്രവാസികള്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ച
Jan 28, 2014, 12:40 IST
ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തോളം പേര്‍ യൂ ട്യൂബില്‍ വീക്ഷിച്ച മലയാളം ഷോര്‍ട്ട് ഫിലിം 'അല്‍ മൊയ്തു' പ്രവാസികള്‍ക്കിടയില്‍ വന്‍ ഹിറ്റാകുന്നു. 18 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഫിലിം കാണുന്നതും ഷെയര്‍ ചെയ്യുന്നതും അധികവും പ്രവാസികള്‍ തന്നെയാണ്. ഫേസ് ബുക്കില്‍ നിരവധിപേരാണ് അല്‍ മൊയ്തു ഷെയര്‍ചെയ്തിരിക്കുന്നത്. വിവധ ഗ്രൂപ്പുകളില്‍ ഇതുസംബന്ധമായി ചൂടുള്ളചര്‍ച്ചകളാണ് നടന്നുവരുന്നത്.
മാധ്യമ ലോകത്തിന്റെ വ്യത്തി കെട്ട സംസ്‌ക്കാരത്തിനെതിരെയുള്ള ഒരു ചാട്ടുളിയാണ് അല്‍ മൊയ്തു. സര്‍ക്കുലേഷന്‍ കൂട്ടാനും പ്രേക്ഷകരെ സ്യഷ്ട്ടികാനും വേണ്ടി ഏതു വേഷവും കെട്ടുന്ന പത്ര ദ്യശ്യ മാധ്യമങ്ങളെ ആവോളം പരിഹസിക്കാന്‍ ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു പത്രം തന്നെ വ്യത്യസ്ത എഡിഷനുകളില്‍ അവിടെയുള്ള മത വിഭാഗങ്ങളുടെ പള്‍സനുസരിച്ച് തീരെ ഉളുപ്പില്ലാതെ വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രസാധനം ചെയ്യുന്ന രീതിയെയും വ്യക്തികളുടെ സ്വകാര്യതയെ തീന്‍ മേശയില്‍ ഫ്‌ളാഷ് ന്യൂസാക്കി വിളംബുന്ന നവ മാധ്യമ സംസ്‌ക്കാരത്തെയും കളിയാക്കാന്‍ ഫിലിമിനു കഴിഞ്ഞിട്ടുണ്ട്. വ്യക്തികളില്‍ സ്വാഭാവികമായുണ്ടാക്കുന്ന രോഗങ്ങളെ വരെ പര്‍വ്വതീകരിച്ച് ജനങ്ങളില്‍ അനാവശ്യ ഭീതിയുണ്ടാക്കി സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മാഗസിനുകളെയും ഫിലിമില്‍ വെറുതെ വിടുന്നില്ല.
മലപ്പുറം ജില്ലക്കെതിരെയുള്ള കുപ്രചാരണങ്ങള്‍ നടത്തുന്നവരെ പരിഹസിക്കാനും ഫിലിമിനു കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവത്തിനു പോയ കുട്ടികളോട് ഒരു പോലീസ് ഓഫീസര്‍ മലപ്പുറത്തിന്റെ തീവ്രവാദത്തെ കുറിച്ച് പരമാര്‍ശം നടത്തി എന്ന ആരോപണം ഉയര്‍ന്ന് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ അല്‍ മൊയ്തു റിലീസ് ആയത് സ്വാഭാവികമായിരിക്കാം.
ലൗ ജിഹാദ് നടത്തി മുസ്ലിംകള്‍ അമുസ്ലിം സ്ത്രീകളെ മത പരിവര്‍ത്തനം നടത്തി എന്ന ആരോപണത്തെ അങ്ങേയറ്റം പരിഹസിച്ച് കൊണ്ട് അവതരിപ്പിക്കുന്ന 'കള്ള് ജിഹാദ്' ആണു ഫിലിമിലെ പ്രധാന ആകര്‍ഷണം. അമുസ്ലിംകളെ മത പരിവര്‍ത്തനം നടത്തി കാശ്മീരിലേക്ക് തീവ്രവാദത്തിനു റിക്രൂട്ട് ചെയ്യാന്‍ മൊയ്തു എന്ന കഥാപാത്രം കള്ള് ഉപയോഗിക്കുന്നതാണ് ഇതിലെ രസകരമായ ഒരു രംഗം. കള്ള് കുടിപ്പിച്ച് ബോധം കെടുത്തിയ അമുസ്ലിം ചെറുപ്പക്കാരുടെ തലയില്‍ മത പരിവര്‍ത്തനം നടത്തുന്നതിന്റെ പ്രതീകമായി മൊയ്തു തൊപ്പി ധരിപ്പിക്കുന്ന രംഗം ചിന്തിക്കാന്‍ വക നല്‍കുന്നതാണ്.
മുസ്ലിംകള്‍ക്ക് നിഷിദ്ധമായ കള്ള് നല്‍കിക്കൊണ്ടു മത പരിവര്‍ത്തനം നടത്തി എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന ചോദ്യം ഉയരുമ്പോള്‍, ലൗ ജിഹാദ് നടത്തി മത പരിവര്‍ത്തനം നടത്തലും അവരെ വേശ്യാ വ്യത്തിയിലേക്കും മറ്റും നയിക്കുകയും ചെയ്യുന്നത് മുസ്ലിംകള്‍ക്ക് പുണ്യ കര്‍മ്മമായത് കൊണ്ടാണോ ചിലരെങ്കിലും അത് വിശ്വസിച്ചത് എന്നു തിരിച്ച് മറുപടി പറയുന്ന രംഗം, പൊതു സമൂഹത്തെ മാധ്യമങ്ങളും ചില സാമൂഹ്യ വിരുദ്ധരും എത്ര മാത്രം മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തുന്നു എന്നുള്ളതിനു വലിയൊരു തെളിവാണ്.
കൊല്ലത്തില്‍ ഒരു ദിവസം തങ്ങളുടെ വീട്ടിലെ കുട്ടിയുടെ സുന്നത്ത് കല്ല്യാണത്തിന്റെ ഫീച്ചര്‍ കൊടുത്താല്‍ ബാക്കിയുള്ള ദിവസങ്ങളില്‍ സമുദായത്തിനെതിരെ പേനയുന്തിയത് അവര്‍ മറക്കും എന്ന് പറഞ്ഞ് കൊണ്ടു അവസാനിപ്പിക്കുന്ന രംഗം ചില മാധ്യമങ്ങളുടെയെങ്കിലും എച്ചില്‍ സംസ്‌ക്കാരത്തെയും അതേ സമയം ചില വായനക്കാരുടെയെങ്കിലും മാധ്യമാടിമത്തത്തെയുമാണ് സൂചിപ്പിക്കുന്നത്. ഏതായാലും പല മാധ്യമങ്ങളുടെയും പുറം തോട് വലിച്ച് ചീന്താനും മാധ്യമങ്ങള്‍ക്ക് തങ്ങളുടെ വിവേകം പണയം വെക്കുന്ന വായനക്കാരെയും പ്രേക്ഷകരെയും പരിഹസിക്കാനും അല്‍ മൊയ്തിവിലൂടെ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.
മെസ്സേജ് മൂവീസിന്റെ ബാനറില്‍ സക്കീന്‍ അവതരിപ്പിക്കുന്ന അല്‍ മൊയ്തുവില്‍ മാമുക്കോയയോടൊപ്പം ശശി കലിംഗ, ഷാഫി കൊല്ലം, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നത്. കഥയും തിരക്കഥയും റമീസ്, സംഭാഷണം നവാസ് ജാനേ, സംവിധാനം അഷ്‌കര്‍-റമീസ് എന്നിവരാണ് സംയുക്തമായി നിര്‍വ്വഹിച്ചിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Gulf, Film, Entertainment, Al Moidu, Malayalam Short Film, Mamukoya, Youtube, Video, Media Worker, News Paper, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.