കൊവിഡ് 19; യു എ ഇയിലേക്കുള്ള എല്ലാ സന്ദര്‍ശക വിസകളും താല്‍ക്കാലികമായി റദ്ദ് ചെയ്‌തതായി റിപ്പോര്‍ട്ട്

 


അബുദാബി: (www.kvartha.com 17.03.2020) കൊവിഡ്19 മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി യു എ ഇയിലേക്കുള്ള എല്ലാ സന്ദര്‍ശക വിസകളും താല്‍ക്കാലികമായി റദ്ദ് ചെയ്തു. റി എന്‍ട്രി വിസ ഉള്ളവര്‍ക്ക് മാത്രമാണ് മാര്‍ച്ച് 17 മുതല്‍ യു എ ഇയിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുക. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.

കൊവിഡ് 19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഇത്തരത്തില്‍ അസാധുവായ വിസകള്‍ സാധാരണ നിലയില്‍ ആകുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. സന്ദര്‍ശക വിസയില്‍ 16ന് ശേഷം യു എ ഇയിലേക്ക് യാത്ര ചെയ്ത വിസ റദ്ദാക്കപ്പെടുമെന്നാണ് ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം നിലവില്‍ സന്ദര്‍ശക വിസയില്‍ യു എ ഇയിലുള്ളവര്‍ക്ക് ഇത് ബാധകമല്ല.
കൊവിഡ് 19; യു എ ഇയിലേക്കുള്ള എല്ലാ സന്ദര്‍ശക വിസകളും താല്‍ക്കാലികമായി റദ്ദ് ചെയ്‌തതായി റിപ്പോര്‍ട്ട്

സന്ദര്‍ശക വിസയില്‍ പോകാന്‍ വിമാനത്താവളത്തിലെത്തിയവരെ തിരിച്ചയക്കുന്ന വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. റീ എന്‍ട്രി വിസയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് വിമാന കമ്പനികള്‍ യാത്ര അനുവദിക്കുന്നുള്ളത്. അതേസമയം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും, വിസ ഓണ്‍ എറൈവലിന് അര്‍ഹതയുള്ളവര്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. നേരത്തെ പുതിയ വിസ അനുവദിക്കുന്നത് യു എ ഇ നിര്‍ത്തി വെച്ചിരുന്നു.


കൊവിഡ് 19; യു എ ഇയിലേക്കുള്ള എല്ലാ സന്ദര്‍ശക വിസകളും താല്‍ക്കാലികമായി റദ്ദ് ചെയ്‌തതായി റിപ്പോര്‍ട്ട്

Keywords : Abu Dhabi, Gulf, Visa, News, Visit Visa, All UAE visit visas will be cancelled.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia