പൊതുമാപ്പ് അപേക്ഷകരിൽ നിന്നും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി പരാതി

 


പൊതുമാപ്പ് അപേക്ഷകരിൽ നിന്നും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി പരാതി
ദുബൈ: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകരിൽ നിന്നും ബിഎല്‍എസ് കേന്ദ്രങ്ങള്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി പരാതി. മേല്‍വിലാസമില്ലാത്തവരില്‍നിന്ന് പോലും ഡെലിവറി ചാര്‍ജും എസ്എംഎസ് ചാര്‍ജും ഈടാക്കുന്നതായാണ് ആക്ഷേപം. ദുബായില്‍ 131 ദിര്‍ഹമും ഷാര്‍ജയില്‍ 111 ദിര്‍ഹമും റാസല്‍ഖൈമയില്‍ 96 ദിര്‍ഹമുമാണ് പൊതുമാപ്പ് അപേക്ഷകരില്‍നിന്ന് ഈടാക്കിയത്.

ഇന്ത്യന്‍ എംബസിയുടെ അറിയിപ്പനുസരിച്ച് സര്‍വീസ് ചാര്‍ജ് ഉൾപ്പെടെ 69 ദിര്‍ഹമാണ് ഔട്ട്പാസിനായി നല്‍കേണ്ടത്. എന്നാല്‍ ടൈപ്പിംഗിനായി 15ഉം ഫോട്ടോയ്ക്ക് 20ഉം എസ്എംഎസിന് ഏഴും ഡെലിവറിക്ക് ഇരുപതുമടക്കം 131 ദിര്‍ഹമാണ് ദുബായിലെ ബിഎല്‍എസ് കേന്ദ്രം ഈടാക്കിയത്. ഷാര്‍ജയില്‍ 111 ദിര്‍ഹം ഈടാക്കിയപ്പോള്‍ റാസല്‍ഖൈമയിലെത്തുമ്പോഴേക്കും ഇത് 96 ദിര്‍ഹമായി കുറഞ്ഞു.

ഡിസംബർ നാലുമുതലാണ് യുഎഇയിൽ പൊതുമാപ്പ് കാലാവധി ആരംഭിച്ചത്. പതിനായിരക്കണക്കിന് അപേക്ഷകരാണ് പൊതുമാപ്പിനായി അധികൃതരെ സമീപിച്ചിരിക്കുന്നത്.

Keywords: Gulf, UAE, Amnesty, Indians, Vayalar Ravi, Minister, Poor, Employees, Return, Dubai, Different rates, Allegation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia