Miracle | ക്ലിനിക്കിലെത്തിയത് കടുത്ത നെഞ്ചുവേദനയുമായി; ഒരു മണിക്കൂറിനുള്ളില്‍ 3 ഹൃദയാഘാതങ്ങളെ അതിജീവിച്ച് 33കാരന്‍!
● എമര്‍ജന്‍സി മുറിയിലെത്തിച്ചതിന് പിന്നാലെ തളര്‍ന്നു.
● ഇസിജിയും എക്കോ കാര്‍ഡിയോഗ്രാം നടത്തിയതിന് പിന്നാലെ ഹൃദയാഘാതം.
● ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ഹൃദയസ്തംഭനങ്ങള്‍.
അബൂദബി: (KVARTHA) ദുബായ് സിലിക്കണ്‍ ഒയാസിസിലെ (Dubai Silicon Oasis-DSO) ആസ്റ്റര്‍ ക്ലിനിക്കിലെ മെഡിക്കല്‍ സംഘത്തിന്റെ വേഗത്തിലുള്ള പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞ് 33 കാരനായ ഒരു പ്രവാസി (Expat). ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് പെട്ടെന്നുള്ള ഹൃദയസ്തംഭനങ്ങളില്‍ (Cardiac Arrest) നിന്നാണ് ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. കഠിനമായ നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ മൂന്നുതവണയാണ് പുനരുജ്ജീവിപ്പിച്ചത്.
യുഎഇയില്‍ താമസിക്കുന്ന പ്രവാസി യുവാവ കടുത്ത നെഞ്ചുവേദനയുമായാണ് ക്ലിനിക്കിലെത്തിയത്. എമര്‍ജന്‍സി മുറിയിലെത്തിച്ചതിന് പിന്നാലെ ഇസിജിയും എക്കോ കാര്‍ഡിയോഗ്രാം പരിശോധനയും നടത്തി. ഇതിനുശേഷമുള്ള നടപടിക്രമത്തിനിടെ യുവാവ് പെട്ടെന്ന് തളര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇതായിരുന്നു ആദ്യത്തെ ഹൃദയാഘാതം. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘം സിപിആറും വേണ്ട പരിചരണങ്ങളും നല്‍കി.
യുവാവ് സാധാരണനിലയിലായി മിനിറ്റുകള്‍ക്ക് ശേഷം രണ്ട് ഹൃദയസ്തംഭനങ്ങള്‍ കൂടി സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ കൃത്യമായ ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ക്ലിനിക്കില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയായിരുന്നു രണ്ട് ഹൃദയസ്തംഭനങ്ങള്‍ സംഭവിച്ചത്.
മെഡിക്കല്‍ സംഘത്തിന്റെ സ്ഥിരോത്സാഹവും മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതും രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായി. ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഇടക്കിടെയുള്ള പരിശോധനകള്‍ നല്ലതാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
#CardiacArrest #MedicalEmergency #UAE #Dubai #AsterClinic #Survival