സൗദിയില്‍ നിയമവിരുദ്ധമായി തൊഴിലെടുക്കുന്നവര്‍ക്ക് മാപ്പ്; ആശങ്കയുമായി പ്രവാസികള്‍
Feb 27, 2013, 08:45 IST
റിയാദ്: രാജ്യം വിട്ടുപോകാന്‍ തയ്യാറാകുന്ന നിയമവിരുദ്ധമായി തൊഴിലെടുക്കുന്നവര്‍ക്ക് മാപ്പു നല്‍കുമെന്ന തൊഴില്‍ മന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രവാസികള്‍ക്ക് സമ്മിശ്ര പ്രതികരണം. നിതാഖാത്തിന്റെ പേരില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കുണ്ടായ നിയമക്കുരുക്കുകളില്‍ കുടുങ്ങി നാടണയാനാകാത്തവര്ക്ക് പുതിയ പ്രഖ്യാപനം പ്രതീക്ഷയേകുന്നതാണ് .
എന്നാല്‍ സ്പോണ്‍സറുടെ അടുത്തല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ തൊഴില്‍ ചെയ്യുന്ന പതിനായിരങ്ങള്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നതോ നിയമ വിരുദ്ധമായി തൊഴിലെടുക്കുന്നതോ തടയാനുള്ള തൊഴില്‍ ആഭ്യന്തര മന്ത്രാലയങ്ങളുടെ സഹകരിച്ചുള്ള കാമ്പയിന് ആരംഭിക്കുന്നതോടെ ഫ്രീ വിസയില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരും നടപടി നേരിടേണ്ടിവരുമെന്നാണ് സൂചന.
സ്പോണ്‍സറുടെ കീഴില്‍ ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴില്‍ ചെയ്യാന്‍ മാത്രമാണ് വിദേശികള്‍ക്ക് അനുമതി. പച്ച വിഭാഗം സ്പോണ്‍സറാണെങ്കിലും നിയമപരമല്ലാതെ മറ്റു സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ അനധികൃതരാണ്. ഇത് ഉറപ്പുവരുത്താന്‍ പരിശോധന തുടങ്ങിയ സാഹചര്യത്തില്‍ നിയമ പരിരക്ഷ നേടാന്‍ പല സ്ഥാപനങ്ങളും ഇത്തരക്കാരെ ഒഴിവാക്കുകയാണ്.
ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന റിയാദിലെ ഉലയ്യ ഭാഗത്തെ ചില ഓഫിസുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പരിശോധന നടന്നിരുന്നു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു വെച്ച സ്ഥാപനങ്ങള്‍ നടപടി ഭയന്നാണ് തൊഴിലാളികളെ പിരിച്ചുവിട്ട് നിയമ പരിരക്ഷ നേടാന്‍ ശ്രമം നടത്തുന്നത്.
അതിനിടെ നിതാഖാത്ത് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം സ്വദേശികള്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.അതേസമയം ഒരു സ്വദേശിയെ പോലും ജോലിക്ക് നിയമിക്കാത്ത മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങള്‍ ഇനിയും രാജ്യത്തുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍.
SUMMARY: Foreign Citizens including Indians have fixed reaction about the labour ministers announcement of amnesty of illigal workers in Saudi Arabia.

Keywords: Labour, Riadh, Institution, Sponsor, Work,Saudi Arabia, Minister, Visa, Foreigners, Natives, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.