സൗദിയില്‍ അടുത്ത മാസം മുതല്‍ വീണ്ടും പൊതു മാപ്പ്

 


ജിദ്ദ: (www.kvartha.com 17/02/2015) അനധിക്യതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കാന്‍ ഒരു തുറന്ന അവസരം കൂടെ നല്‍കാന്‍ സൗദി രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അനുമതി നല്കിയതായി റിപ്പോര്‍ട്ടുകള്‍.

സൗദിയില്‍ അടുത്ത മാസം മുതല്‍ വീണ്ടും പൊതു മാപ്പ്യഥാര്‍ത്ഥ സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവര്‍ക്കും ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലിനനുസ്യതമല്ലാത്ത ജോലി ചെയ്യുന്നവര്‍ക്കും പദവി ശരിയാക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറുവാനും മറ്റും ഇതു വഴി സാധിക്കും.


ഒരു വര്‍ഷം മുമ്പ് സൗദി അധിക്യതര്‍ നല്‍കിയ പൊതുമാപ്പിലൂടെ ലക്ഷക്കണക്കിനു വിദേശികള്‍ക്ക് തങ്ങളുടെ പദവി ശരിയാക്കാനും സ്‌പോണ്‍സര്‍ഷിപ്പ് സുഗമമായ രീതിയില്‍ മാറാനും സാധിച്ചിരുന്നു.  എന്നാല്‍ പൊതു മാപ്പ് നിര്‍ത്തലാക്കിയ ശേഷം  ഹൗസ് ഡ്രൈവര്‍ പോലുള്ള ഗാര്‍ഹിക തൊഴില്‍ രേഖപ്പെടുത്തിയ ഇഖാമയുള്ളവര്‍ക്ക് പ്രൊഫഷന്‍ മാറാന്‍ സാധിക്കാത്തത് വലിയ പ്രയാസം സ്യഷ്ട്ടിച്ചിരുന്നു. മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് പുതിയ തീരുമാനം വളരെ ആശ്വാസകരമാകുമെന്നാണു കരുതപ്പെടുന്നത്.

എന്നാല്‍  പൊതുമാപ്പ് റിപ്പോര്‍ട്ടുകള്‍ക്ക്   ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


(Updated)




ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Muhammad bin Nayef, Amnesty, Nitaqat, KSA, Saudi Arabia, Spenser,  Gulf, Amnesty in KSA  again.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia