യു എ ഇ പൊതുമാപ്പ് അവസാനിക്കുന്നു

 


ദുബൈ: അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. പ്രാബല്യത്തിലുള്ള നാലാമത്തെ പൊതുമാപ്പിന്റെ കാലാവധിയാണ് തിങ്കളാഴ്ച അവസാനിക്കുന്നത്.  ചൊവ്വാഴ്ച മുതല്‍ നിയമം ലംഘിച്ചു രാജ്യത്തു താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാരംഭിക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഷാര്‍ജയില്‍ അധികൃതര്‍ പരിശോധന നടത്തി.

പൊതുമാപ്പു കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. നിയമലംഘകര്‍ നിശ്ചിത കാലാവധിക്കുള്ളില്‍ താമസം നിയമ വിധേയമാക്കുകയോ രാജ്യംവിട്ടു പോവുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അയ്യായിരം ഇന്ത്യക്കാര്‍ പൊതുമാപ്പിന്റെ കാലയളവില്‍ ഔട്ട്പാസ് നേടി. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി.
യു എ ഇ പൊതുമാപ്പ് അവസാനിക്കുന്നു
ഡിസംബര്‍ നാലിനാണു യുഎഇ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചത്. അനധികൃത താമസക്കാരെ ജോലിക്ക് നിയമിക്കരുതെന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ഇതു ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും.

Key Words: Amnesty scheme , Illegal immigrants , UAE ,, Slow response, UAE amnesty,  Home Ministry, Malayalam News, Kerala Vartha, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia