Investment Meeting | 12-ാമത് അബൂദബി വാര്‍ഷിക നിക്ഷേപക സംഗമത്തിന് നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി
May 8, 2023, 21:48 IST
അബൂദബി: (www.kvartha.com) പന്ത്രണ്ടാമത് അബൂദബി വാര്‍ഷിക നിക്ഷേപക സംഗമത്തിന് ( AIM Global 2023) തിങ്കളാഴ്ച അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. സംഗമത്തിലെ കേരള സ്റ്റാള്‍ യു എ ഇ നീതിന്യായ വകുപ്പ് കാബിനെറ്റ് മന്ത്രി അബ്ദുല്ലാ ബിന്‍ സുല്‍ത്വാന്‍ ബിന്‍ അവദ് അല്‍ നുഐമി, വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹ് മദ് അല്‍ സിയൂദി, അബൂദബി ഇന്‍വെസ്റ്റ് മെന്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് തഹനൗന്‍ ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യു എ ഇയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, പ്രമുഖ വ്യവസായിയും നോര്‍ക വൈസ് ചെയര്‍മാനുമായ എം എ യൂസുഫലി, കേന്ദ്ര ഡി പി ഐ ഐ ടി സെക്രടറി ആര്‍ കെ സിങ് എന്നിവരും കേരള സ്റ്റാള്‍ സന്ദര്‍ശിച്ചു.
നോര്‍ക വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി സുമന്‍ ബില്ല, ടൂറിസം, ഐടി എന്നീ വകുപ്പുകളുടെ സെക്രടറിമാരായ ബി ശ്രീനിവാസ്, രത്തന്‍ വി ഖേല്‍കര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
എ ഐ എം ഗ്ലോബല്‍ 2023 ഊന്നല്‍ കൊടുക്കുന്ന അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, സാങ്കേതികവിദ്യ, കൃഷി, ഊര്‍ജം എന്നിവ കേരളത്തിന്റെയും മുന്‍ഗണനാ വിഷയങ്ങളാണ്.
അബൂദബി കിരീടാവകാശി ശെയ്ഖ് ഖ്വാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെയും അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
യു എ ഇയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, പ്രമുഖ വ്യവസായിയും നോര്‍ക വൈസ് ചെയര്‍മാനുമായ എം എ യൂസുഫലി, കേന്ദ്ര ഡി പി ഐ ഐ ടി സെക്രടറി ആര്‍ കെ സിങ് എന്നിവരും കേരള സ്റ്റാള്‍ സന്ദര്‍ശിച്ചു.
എ ഐ എം ഗ്ലോബല്‍ 2023 ഊന്നല്‍ കൊടുക്കുന്ന അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, സാങ്കേതികവിദ്യ, കൃഷി, ഊര്‍ജം എന്നിവ കേരളത്തിന്റെയും മുന്‍ഗണനാ വിഷയങ്ങളാണ്.
അബൂദബി കിരീടാവകാശി ശെയ്ഖ് ഖ്വാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെയും അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Keywords: Annual Investment Meeting 2023 kicks off at ADNEC in Abu Dhabi, Abu Dhabi, News, Meeting, Visit, Inaugurated, Dr. Thani Al Zeyoudi, Gulf, Industry,
Norka
Norka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.