ഒരാഴ്ചയ്ക്കിടെ ഫുജൈറയില്‍ മൂന്നാമത്തെ ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

 


ദുബൈ: (www.kvartha.com 27.05.2021) ഒരാഴ്ചയ്ക്കിടെ ഫുജൈറയില്‍ മൂന്നാമത്തെ ഭൂചലനം. ബുധനാഴ്ച രാത്രി 8.34 ന് ദിബ്ബയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ താരതമ്യേന ചെറിയ ഭൂചലനം അനുഭവപ്പെട്ടു.


ഒരാഴ്ചയ്ക്കിടെ ഫുജൈറയില്‍ മൂന്നാമത്തെ ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

ഫുജൈറയില്‍ തിങ്കളാഴ്ച രണ്ട് ചെറിയ ഭൂകമ്പങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. പുലര്‍ചെ 4:54 നായിരുന്നു 3.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം സംഭവിച്ചത്. രാവിലെ 7.24 ന് 2.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു.

എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ദിബ്ബ, മസാഫി, ഖോര്‍ഫകാന്‍, ഫുജൈറ നഗരത്തിന് എതിര്‍വശത്തുള്ള ഒമാന്‍ കടല്‍, കല്‍ബ എന്നിവിടങ്ങളില്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ചില ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍ കാരണമാണ് ഇത് സംഭവിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ഡയറക്ടര്‍ ഖമീസ് എല്‍ശാംസി പറഞ്ഞു.

യുഎഇയില്‍ സാധാരണയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ താരതമ്യേന ചെറുതും രണ്ട് മുതല്‍ അഞ്ച് വരെ നേരിയ തീവ്രതയുള്ളതുമാണ്. വര്‍ഷത്തില്‍ പല തവണ സംഭവിക്കാമെന്നും ഇത് ഒരു സ്വാഭാവിക പ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും അധികൃതര്‍ വിശദീകരിച്ചു.


Keywords:  Gulf,News,Dubai,Earth Quake,UAE,United arab Emirates,Another minor earthquake felt in UAE, third one this week
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia