സമൂഹമാധ്യമങ്ങളില്‍ പരസ്ത്രീകളുമായി സല്ലപിക്കുന്ന ഭര്‍ത്താവിനെ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് കുടുക്കി; മറുതലയ്ക്കല്‍ ഭാര്യയാണെന്നറിയാതെ ചാറ്റ് ചെയ്യുകയും ഒരുമിച്ചു തങ്ങാന്‍ ക്ഷണിക്കുകയും ചെയ്തു; തെളിവുസഹിതം കുടുംബകോടതിയെ സമീപിച്ച യുവതിക്ക് വിവാഹമോചനം
Oct 22, 2019, 15:16 IST
അബുദാബി: (www.kvartha.com 22.10.2019) സമൂഹമാധ്യമങ്ങളില്‍ പരസ്ത്രീകളുമായി സല്ലപിക്കുന്ന ഭര്‍ത്താവിനെ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് കുടുക്കി യുവതി . എന്നാല്‍ മറുവശത്ത് ഭാര്യയാണെന്നറിയാതെ യുവതിയോടു ചാറ്റ് ചെയ്യുകയും ഒരുമിച്ചു തങ്ങാന്‍ ക്ഷണിക്കുകയും ചെയ്തു യുവാവ്.
ഭര്‍ത്താവിന്റെ തനി സ്വഭാവം നേരില്‍ മനസ്സിലാക്കിയ യുവതി വിവാഹ മോചനത്തിനായി ചാറ്റിന്റെ വിശദാംശങ്ങളുമായി കുടുംബകോടതിയെ സമീപിച്ചു. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട കോടതി യുവതിക്കു വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിവാമോചനം കൊണ്ടുമാത്രം അവസാനിച്ചില്ല, സ്ത്രീക്കു വീടുവച്ചുകൊടുക്കാനും പ്രതിമാസ ചെലവിനുള്ള തുക നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അറബ് യുവതിയാണ് മറ്റുള്ളവരില്‍ നിന്നും ഭര്‍ത്താവിന്റെ സ്വഭാവം അറിയാനിടയായതിനെ തുടര്‍ന്ന് അതിന്റെ സത്യാവസ്ഥ അറിയാനായി വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവുമായി ചാറ്റ് ചെയ്തത്. രണ്ടു വര്‍ഷംമുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് ആറു മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്.
ഭര്‍ത്താവിനെ പരസ്ത്രീകളോടൊപ്പം കണ്ടതായി സുഹൃത്ത് പറഞ്ഞതിനൈ തുടര്‍ന്ന് ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. മാത്രമല്ല, മണിക്കൂറുകളോളം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതും ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാത്തതും പതിവാകുക കൂടി ചെയ്തതോടെ യുവതി 'അന്വേഷണം' തുടങ്ങുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Arab woman seeks divorce after finding her husband misusing social media, Abu Dhabi, News, Court, Social Network, Compensation, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.