Topless | ലോകകപ് ആവേശത്തില്‍ കാമറയ്ക്ക് മുന്നില്‍ ധരിച്ചിരുന്ന ഉടുപ്പ് വലിച്ചൂരി ഒരു അര്‍ജന്റീനന്‍ പ്രേമിയുടെ ആഹ്ലാദ പ്രകടനം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഖത്വര്‍ സംസ്‌ക്കാരത്തിനും നിയമത്തിനും എതിരായ പ്രവൃത്തി; യുവതി അഴിയെണ്ണാന്‍ സാധ്യത; വീഡിയോ

 



ദോഹ: (www.kvartha.com) ലോകകപ് ആവേശത്തില്‍ കാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായ യുവതി അഴിയെണ്ണാന്‍ സാധ്യത. വിജയാഘോഷങ്ങളുടെ നെറുകയിലിരിക്കെ ഒരു അര്‍ജന്റീനന്‍ പ്രേമിയുടെ ആഹ്ലാദ പ്രകടനമാണ് അതിരുകടന്നത്. ലോകകപ് ഫൈനല്‍ മത്സരം നടന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് തീര്‍ത്തും അപ്രതീക്ഷിതമായ സംഭവം നടന്നത്. 

ഗൊണ്‍സാലോ മൊണ്ടിയിലിന്റെ പെനാല്‍റ്റി കികില്‍ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോള്‍ ആവേശത്തോടെ യുവതി കാമറയ്ക്ക് മുന്‍പില്‍ വിവസ്ത്രയാവുകയായിരുന്നു. ആവേശത്തില്‍ അവര്‍ ഇട്ടിരുന്ന ടോപ് വലിച്ചൂരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബ്രിടീഷ് മാധ്യമമായ ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്.

എന്നാല്‍ ഖത്വറിലെ കര്‍ശന നിയമങ്ങള്‍ ഇവര്‍ക്ക് വിനയാവാന്‍ സാധ്യതയുണ്ട്. തോളുകളും കാല്‍മുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്വര്‍ നിയമം അനുശാസിക്കുന്നത്. രാജ്യത്ത് ശരീരപ്രദര്‍ശനം നടത്തിയാല്‍ പിഴ ചുമത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യാം. 

Topless | ലോകകപ് ആവേശത്തില്‍ കാമറയ്ക്ക് മുന്നില്‍ ധരിച്ചിരുന്ന ഉടുപ്പ് വലിച്ചൂരി ഒരു അര്‍ജന്റീനന്‍ പ്രേമിയുടെ ആഹ്ലാദ പ്രകടനം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഖത്വര്‍ സംസ്‌ക്കാരത്തിനും നിയമത്തിനും എതിരായ പ്രവൃത്തി; യുവതി അഴിയെണ്ണാന്‍ സാധ്യത; വീഡിയോ


രാജ്യത്തെ സംസ്‌കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്വര്‍ ഭരണകൂടം കാണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. 

അതുപോലെ സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങള്‍ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്വര്‍ വംശീയരല്ലാത്ത സ്ത്രീകള്‍ പക്ഷേ ശരീരം മുഴുവന്‍ മൂടുന്ന പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല.

Keywords:  News,World,World Cup,FIFA-World-Cup-2022,Top-Headlines,Trending,Gulf,Doha, Qatar,Sports,Punishment,Video,Social-Media,BBC, Argentina fan goes topless during FIFA World Cup 2022 Final, risks jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia