ഒമാനിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ 'ആസ്റ്റർ റോയൽ' മൾടി സ്പെഷ്യാലിറ്റി ആശുപത്രി വരുന്നു; പേരും ലോഗോയും പ്രകാശനം ചെയ്തു
Jan 10, 2022, 20:37 IST
മസ്ഖത്: (www.kvartha.com 10.01.2022) ഒമാനിൽ നിർമാണം പൂർത്തിയാകുന്ന 200 കിടക്കകളുള്ള മൾടി സ്പെഷ്യാലിറ്റി ആശുപത്രിയായ 'ആസ്റ്റർ റോയൽ' ന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ ഇൻഡ്യൻ അംബാസിഡർ അമിത് നാരഗ് പ്രകാശന കർമം നിർവഹിച്ചു. ആസ്റ്റർ ഡി എം ഹെൽത് കെയറിന്റെ 35-ാം വാർഷികത്തിൽ ചെയർമാൻ ആസാദ് മൂപ്പൻ പ്രഖ്യാപിച്ച പദ്ധതിയായ 'കെയർ ഈസ് ജസ്റ്റ് ആൻ ആസ്റ്റർ എവേ' യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി മറ്റുരണ്ട് സേവനങ്ങൾക്കും തുടക്കമായി.
ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ നാട്ടിലുള്ള മുതിർന്നവർ അടക്കമുള്ള കുടുംബാംഗങ്ങളെ വീടുകളിലെത്തി പരിചരിക്കുകയും ആശുപത്രികളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും നൽകുകുകയും ചെയ്യുന്ന പദ്ധതിയായ 'ആസ്റ്റർ ദിൽസേ'യുടെയും, കോവിഡ് മഹാമാരി മൂലവും അസുഖങ്ങളുടെ ആധിക്യം മൂലവും യാത്രചെയ്യാൻ സാധിക്കാത്ത ഒമാൻ നിവാസികൾക്കായുള്ള 'ആസ്റ്റർ അറ്റ് ഹോം' സേവനങ്ങളുടെയും ഉദ്ഘാടനവും അമിത് നാരഗ് നിർവഹിച്ചു. ആസ്റ്റർ ദിൽസേ പദ്ധതിയുടെ ആദ്യ റെജിസ്ട്രേഷൻ അദ്ദേഹം ഏറ്റുവാങ്ങി. താൻ ഒരു പ്രവാസിയാണെന്നും ഈ പദ്ധതി പ്രവാസി ജനതയ്ക്ക് വളരെ പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതുതായി വരുന്ന ക്വാടേനറി കെയർ ആസ്റ്റർ റോയൽ ആശുപത്രിയിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ട്രാൻസ്പ്ലന്റ് അടക്കമുള്ള സങ്കീർണമായ ചികിത്സകൾ ലഭ്യമാകുന്നതിലൂടെ ഒമാനിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ചികിത്സ തേടി പോകുന്ന രീതിക്ക് വിരാമമാകുമെന്ന് ഓൺലൈനിലൂടെ ആസാദ് മൂപ്പൻ പറഞ്ഞു. വിദഗ്ധരായ പ്രാദേശിക ഒമാനി ഡോക്ടർമാരുടെയും ഇൻഡ്യയിലെ വിദഗ്ധ ഡോക്ടർമാരുടെയും സേവനങ്ങൾ, റോബോടിക് ശസ്ത്രക്രിയ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ, 24 മണിക്കൂർ അത്യാഹിത സേവനം എന്നിവ നൽകുന്നതിലൂടെ ഓരോ രോഗിക്കും റോയൽ സെർവീസ് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ആസ്റ്റർ കേരള - ഒമാൻ ക്ലസ്റ്റർ റീജിയനൽ ഡയറക്ടർ ഫർഹാൻ യാസീൻ, ആസ്റ്റർ ഒമാൻ മെഡികൽ ഡയറക്ടർ ഡോ. ആശിഖ് സൈനു, സി ഇ ഒ ഡോ. അഷന്തു പാണ്ഡെ, സി ഒ ഒ ഡോ. ഷിനൂപ് രാജ് സംബന്ധിച്ചു.
വിവിധ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മ പ്രതിനിധികളുമായും ഇവർ ചർച നടത്തി.

Keywords: News, Gulf, Top-Headlines, Hospital, Oman, International, Released, Workers, COVID-19, Registration, Kerala, Video, Aster Roya, logo, 'Aster Royal' Multispeciality Hospital in Oman; name and logo released.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.