യുഎഇയില്‍ 43 വയസുകാരനെ നാല് പ്രവാസികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവസമയത്ത് പ്രതികള്‍ മദ്യലഹരിയില്‍

 


ഷാര്‍ജ: (www.kvartha.com 19.02.2020) യുഎഇയില്‍ 43 വയസുകാരനെ നാല് ഏഷ്യക്കാരായ പ്രവാസികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. കേസില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. മര്‍ദനത്തിനും കൊലക്കുറ്റത്തിനുമാണ് പ്രതികള്‍ക്കുമേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവസമയത്ത് തങ്ങള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാല് പേരും ചോദ്യം ചെയ്യലില്‍ പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ചു.

ഇരുമ്പ് വടികൊണ്ട് തലയിലടക്കം മര്‍ദനമേറ്റത് കൊണ്ടുണ്ടായ ഗുരുതരമായ പരിക്കുകളാണ് മരണകാരണം. ഇരുമ്പ് വടികൊണ്ട് തലയിലും കാലിലും മര്‍ദിച്ചുവെന്ന് ഒന്നാം പ്രതി സമ്മതിച്ചു. പ്രത്യേക കാരണമോ പ്രകോപനമോ ഇല്ലാതെയാണ് ഇവര്‍ മര്‍ദനം തുടങ്ങിയതെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് സംഘം മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവില്‍ നാലു പേരും അറസ്റ്റിലാവുകയായിരുന്നു.

യുഎഇയില്‍ 43 വയസുകാരനെ നാല് പ്രവാസികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവസമയത്ത് പ്രതികള്‍ മദ്യലഹരിയില്‍
Keywords:  Sharjah, News, Gulf, World, attack, Crime, Death, Accused, Police, Case, Court, attack against man; 4 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia