അബുദാബിയില്‍ അറ്റസ്റ്റേഷന്‍ കേന്ദ്രം തുടങ്ങുന്നു

 


ദുബൈ: പ്രവാസി ഇന്ത്യക്കാരുടെ രേഖകള്‍ അറ്റസ്റ്റ് ചെയ്യാനുള്ള പുതിയ കേന്ദ്രം അബുദാബിയിലും ആരംഭിക്കും. ജനുവരി പകുതിയോടെ ദുബായില്‍ ഊദ്‌മേത്തയിലെ ബിസിനസ് ആട്രിയത്തില്‍ പുതിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അല്‍ നാസര്‍ ക്‌ളബിനു സമീപമാണിത്.

അബുദാബി മുറൂര്‍ സ്ട്രീറ്റിനു സമീപം അല്‍ നഹ്യാന്‍ ക്യാംപ് ഏരിയയില്‍ പ്ലോട്ട് സി 37, സെക്ടര്‍ ഇ-25ല്‍ 201-ാം നമ്പര്‍ ഓഫിസ് രണ്ടാം നിലയിലായിരിക്കും അറ്റസ്‌റ്റേഷന്‍ കേന്ദ്രം. ഫെബ്രുവരി രണ്ടാം വാരത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണു സൂചന.

അബുദാബിയില്‍ അറ്റസ്റ്റേഷന്‍ കേന്ദ്രം തുടങ്ങുന്നുസ്ഥാനപതി കാര്യാലയത്തിലും കോണ്‍സുലേറ്റിലും രാവിലെ എട്ടു മുതല്‍ 12 വരെയായിരുന്നു അറ്റസ്‌റ്റേഷനെങ്കില്‍ പുതിയ കേന്ദ്രങ്ങളില്‍ 8.30 മുതല്‍ ഉച്ചയ്ക്കു 3.30 വരെയായിരിക്കും സേവനം. അപേക്ഷകള്‍ രണ്ടു മണിക്കുള്ളില്‍ നല്‍കണം. ദുബായിലെ പ്രവര്‍ത്തന സമയം ഉച്ചയ്ക്കു മൂന്നുവരെയാണ്.

Keywords: Gulf news, Abu Dhabi, Attestation center, Dubai,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia