വിശ്വസിച്ചവര്‍ ചതിച്ചു, നിലവിലുള്ള ചിലരും മുൻ ജീവനക്കാരും കമ്പനിയില്‍ വന്‍ തട്ടിപ്പ് നടത്തി, വിശ്വാസവഞ്ചനയിൽ തകര്‍ന്നത് 45 വര്‍ഷം കൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായം, വിശദീകരണവുമായി ബി ആര്‍ ഷെട്ടി

 


ദുബൈ: (www.kvartha.com 01.05.2020) യു എ ഇയിലെ വിവിധ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നതിനിടെ പുതിയ വിശദീകരണവുമായി പ്രവാസി വ്യവസായിയും ശത കോടീശ്വരനുമായ ബി ആർ ഷെട്ടി  രംഗത്ത്. വിശ്വസിച്ച പലരും തന്നെ ചതിച്ചുവെന്നും ഈ കടുത്ത വഞ്ചനയുടെ ഇരയാകുക വഴി 45 വർഷം കൊണ്ട് കെട്ടിപ്പൊക്കിയ സാമ്രാജ്യം ആണ് ഇല്ലാതായതെന്നും വിശദീകരണത്തിൽ ഷെട്ടി പറയുന്നു. താന്‍ വന്‍ ചതിയ്ക്ക് ഇരയായി. കമ്പനിയില്‍ നിലവിലുള്ള ചിലരും ചില മുന്‍ ജീവനക്കാരും ചേര്‍ന്ന് തന്നെ ചതിച്ചെന്നും വ്യാജരേഖകള്‍ ചമച്ച് വലിയ തട്ടിപ്പുകള്‍ നടത്തിയതായും അദ്ദേഹം ആരോപിച്ചു.

വിശ്വസിച്ചവര്‍ ചതിച്ചു, നിലവിലുള്ള ചിലരും മുൻ ജീവനക്കാരും കമ്പനിയില്‍ വന്‍ തട്ടിപ്പ് നടത്തി, വിശ്വാസവഞ്ചനയിൽ തകര്‍ന്നത് 45 വര്‍ഷം കൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായം, വിശദീകരണവുമായി ബി ആര്‍ ഷെട്ടി

സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എന്‍ എം സിയും യു എ ഇ എക്‌സ്‌ചേഞ്ചും അന്വേഷണം നേരിടുന്നതിനിടെയാണ് പ്രതികരണവുമായി ബി ആര്‍ ഷെട്ടി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. വിശ്വസിച്ചവര്‍ ചതിച്ചതിലൂടെ 45 വര്‍ഷം കൊണ്ട് താന്‍ നിര്‍മ്മിച്ചെടുത്ത സാമ്രാജ്യം ഏതാനും മാസങ്ങള്‍ കൊണ്ട് തകര്‍ന്നു. തന്റെ പേരില്‍ ചിലര്‍ വ്യാജരേഖകള്‍ ചമച്ചെന്നും വ്യാജ ബാങ്ക് അക്കൗണ്ടുകളും ചെക്കുകളും ഉണ്ടാക്കിയും വായ്പകള്‍ക്കും മറ്റും തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ചതായും പറഞ്ഞു. യുഎഇ എക്‌സേഞ്ചിലും എന്‍എംസി ഹെല്‍ത്ത് കെയറിലും വ്യാപക ക്രമക്കേടുകള്‍ നടന്നതായി താന്‍ നിയോഗിച്ച സംഘം കണ്ടെത്തിയിരുന്നു. തന്റെ പേരില്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തതിന് പുറമേ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് ഒട്ടേറെ ഇടപാടുകള്‍ തട്ടിപ്പുകാര്‍ നടത്തി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വായ്പ നേടാന്‍ വരെ തന്റെ പേരിലുള്ള വ്യാജരേഖകള്‍ ഉപയോഗിച്ചുവെന്നും വിശദീകരണത്തിൽ പറയുന്നതായി 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു.

യു എ ഇയിലെ വിവിധ ബാങ്കുകളിലായി എന്‍ എം സിക്ക് 800 കോടി ദിര്‍ഹം (എകദേശം 16,437 കോടി ഇന്ത്യൻ രൂപ) കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്  അബുദാബിയിലെ അറ്റോര്‍ണി ജനറലുമായിചേര്‍ന്ന് എന്‍ എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരേ ക്രിമിനല്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. യുഎഇയിലെയും യുകെയിലെയും വിവിധ അന്വേഷണ ഏജന്‍സികള്‍ ഷെട്ടിയുടെ രണ്ടു കമ്പനികളിലെയും സാമ്പത്തികത്തട്ടിപ്പുകള്‍ അന്വേഷിച്ചുവരുകയാണ്.


വിശ്വസിച്ചവര്‍ ചതിച്ചു, നിലവിലുള്ള ചിലരും മുൻ ജീവനക്കാരും കമ്പനിയില്‍ വന്‍ തട്ടിപ്പ് നടത്തി, വിശ്വാസവഞ്ചനയിൽ തകര്‍ന്നത് 45 വര്‍ഷം കൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായം, വിശദീകരണവുമായി ബി ആര്‍ ഷെട്ടി

ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും എന്‍ എം സിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, അന്തര്‍ദേശീയ ധനകാര്യസ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സംഭവങ്ങളുടെ സത്യാവസ്ഥ അധികാരികളെ ബോധ്യപ്പെടുത്താനും നഷ്ടപ്പെട്ട പണം ഉടമകള്‍ക്ക് തിരികെ നല്‍കാനും അങ്ങേയറ്റം ശ്രമിക്കുമെന്നും ഷെട്ടി വ്യക്തമാക്കി. അതിനിടെ ഇന്ത്യയിലെ രണ്ട് പ്രമുഖ ബാങ്കുകളിൽ നിന്നും ഷെട്ടി വായ്പയെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഷെട്ടിയുടെ യുഎഇയിലെ കമ്പനിയായ എൻഎംസിയുടെ ഒാഹരി– സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് എന്‍എംസി, യു എ ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനും പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും യു എ ഇ സെൻട്രൽ ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്. ഷെട്ടിയുടെയും ഷെട്ടിയുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളെയും യു എ ഇ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽ ഉള്‍പ്പെടുതുകയും ചെയ്തു. ലണ്ടന്‍ സ്റ്റോക്ക് സ്‌ചേഞ്ചിനെ വഞ്ചിച്ചതിന് ഷെട്ടിക്കെതിരെ ലണ്ടനില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യു എഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്ത് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ഷെട്ടിയെ വിവാദങ്ങളെത്തുടർന്നും സാമ്പത്തിക ഇടപാടിലെ സുതാര്യത ഇല്ലാത്തതിനാലും ഗ്രൂപ്പിന്റെ ഡയറക്‌ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷെട്ടി വിശദീകരണവുമായി രംഗത്തുവന്നത്.

Summary: B R Shetty admits serious fraud in companies, blames 'group of executives' for it
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia