കൊറോണ; ബഹ്റൈനിലും കുവൈത്തിലും രോഗബാധ സ്ഥിരീകരിച്ചു

 


കുവൈത്ത് സിറ്റി: (www.kvartha.com 24.02.2020) ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ഇവരെല്ലമെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2592 ആയി. പുതിയതായി 409 പേര്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 77,000 പേരില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ദക്ഷിണ കൊറിയയില്‍ തിങ്കളാഴ്ച മാത്രം 161 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 763 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ; ബഹ്റൈനിലും കുവൈത്തിലും രോഗബാധ സ്ഥിരീകരിച്ചു

കൊറോണ ബാധയില്‍ ഇതുവരെ 12 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

Keywords:  Kuwait, News, Gulf, World, Health, hospital, Treatment, Bahrain, Coronavirus, Death, Bahrain and Kuwait confirm first cases of coronavirus disease
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia