Arrested | നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചെന്ന് കേസ്; ബഹ്‌റൈനില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

 



മനാമ: (www.kvartha.com) ബഹ്‌റൈനില്‍ ഇലക്ട്രികല്‍ വയറുകളും നിര്‍മാണ വസ്തുക്കളും മോഷ്ടിച്ചെന്ന കേസില്‍ പ്രവാസി യുവാവ് അറസ്റ്റില്‍. ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നുവെന്നും മോഷണം സംബന്ധിച്ച് നിരവധി റിപോര്‍ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും വടക്കന്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. 

വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ഏഷ്യക്കാരനാണ് പിടിയിലായിരിക്കുന്നതെന്നും നിര്‍മാണത്തിലിരിക്കുന്ന വീടുകളിലാണ് മോഷണം നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Arrested | നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചെന്ന് കേസ്; ബഹ്‌റൈനില്‍ പ്രവാസി യുവാവ് അറസ്റ്റില്‍


അതേസമയം, കഴിഞ്ഞ ആഴ്ച മുഹറഖിലും സമാന രീതിയില്‍ കേസ് റിപോര്‍ട് ചെയ്തിരുന്നു. ഈസ്റ്റ് ഹിദ്ദിലെ നിര്‍മാണം പുരോഗമിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകളും കെട്ടിട നിര്‍മാണ സാമഗ്രികളും മോഷ്ടിച്ച അഞ്ച് ഏഷ്യക്കാര്‍ പിടിയിലായിരുന്നു. 

Keywords:  News,World,international,Manama,Bahrain,Gulf,theft,Accused,Police,Case, Bahrain: Man accused of stealing electric wires
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia