ഇന്ത്യന്‍ ദമ്പതികളോട് മരിച്ച മകളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു
Aug 13, 2015, 13:15 IST
മനാമ(ബഹ്‌റിന്‍): (www.kvartha.com 13.08.2015) ഇന്ത്യന്‍ ദമ്പതികളോട് മരിച്ച മകളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു. എട്ട് വയസുകാരിയായ അബിയ ശ്രേയ ജോഫിയുടെ ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റിന്‍ കുട്ടിയുടെ അമ്മയായ ഷൈനി ഫിലിപ്പിനെ ഫോണില്‍ ബന്ധപ്പെട്ട്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കുട്ടി മരിച്ചത്. മകളുടെ മരണശേഷം വിഷാദരോഗത്തിനടിമയായ മാതാവിന് ഇത് താങ്ങാവുന്നതിലും അധികമാണെന്ന് അബിയയുടെ പിതാവ് ജോഫി പറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സ്‌കൂള്‍ അധികൃതര്‍ ഷൈനിയെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളില്‍ നിന്നും ജോഫിക്ക് ഇതേ ആവശ്യമുന്നയിച്ച് കോള്‍ വന്നിരുന്നു.
സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറഞ്ഞു. ജനുവരിയില്‍ ചിക്കന്‍ പോക്‌സ് ബാധിച്ചാണ് അബിയ മരിച്ചത്. സ്‌കൂളിന്റെ ഭരണാധികാരികള്‍ക്ക് തെറ്റ് പറ്റിയതാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ വ്യക്തമാക്കി.
SUMMARY: A Bahrain-based Indian school has left the parents of an Indian girl "devastated" after calling them up to clear outstanding fees of their eight-year-old daughter, who had died in January.
Keywords: Bahrain, Indian School, Indian Couples, Daughter, Fees,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.