Quran Competition | ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം; വിജയം സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശി സ്വാലിഹ് അഹ് മദ്

 


ദുബൈ: (www.kvartha.com) ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശിയായ സ്വാലിഹ് അഹ് മദ് ജേതാവായി. ഇത്യോപ്യക്കാരനായ അബ്ബാസ് ഹാദി ഉമര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സഊദി സ്വദേശിയായ ഖാലിദ് അല്‍ ബുര്‍ഖാനി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Quran Competition | ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം; വിജയം സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശി സ്വാലിഹ് അഹ് മദ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധി ഖുര്‍ആന്‍ പാരായണ പ്രതിഭകളാണ് മത്സരിക്കാനെത്തിയത്. ദുബൈ എക്‌സ്‌പോ സിറ്റിയില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

Quran Competition | ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം; വിജയം സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശി സ്വാലിഹ് അഹ് മദ്

അതേസമയം ചടങ്ങില്‍ ഈ വര്‍ഷത്തെ 'ഇസ്‌ലാമിക് പേഴ്‌സനാലിറ്റി ഓഫ് ദുബൈ ഇന്റര്‍നാഷനല്‍ ഖുര്‍ആന്‍ അവാര്‍ഡ്' നേടിയ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ. അഹ്‌മദ് ഉമര്‍ ഹാഷിനുള്ള ആദരവ് അദ്ദേഹത്തിനുവേണ്ടി മകന്‍ ഏറ്റുവാങ്ങി. ഖുര്‍ആന്‍ മത്സരത്തില്‍ അവസാന 10 സ്ഥാനങ്ങളിലെത്തിയ മുഴുവന്‍ പേര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.


Keywords:  News, Gulf, World, Dubai, Bangladesh, Saleh Ahmed, Winner, Quran, Competition, Award, Saleh Ahmed win Quran competition in Dubai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia