നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എങ്ങിനെ സുരക്ഷിതമാക്കാം? ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

 


റിയാദ്: (www.kvartha.com 26/11/2016) ഇന്റര്‍നെറ്റ് യുഗത്തില്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും നാമറിയാതെ വൈറസുകള്‍ നമ്മുടെ കമ്പ്യൂട്ടറിലേക്കും മൊബൈല്‍ ഫോണിലേക്കും കയറിക്കൂടുന്നു. അവ പതിയെ നമ്മുടെ അക്കൗണ്ടുകളിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം.

1. പാസ് വേര്‍ഡ്, പ്രൈവസി സെറ്റിംങ്‌സ്
നമുക്ക് പെട്ടെന്ന് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന മികച്ച ഒരു പാസ് വേര്‍ഡാണ് അക്കൗണ്ടുകള്‍ക്ക് നല്‍കേണ്ടത്. പലരും പേരിനൊപ്പം 123, 789 എന്നിങ്ങനെയുള്ള നമ്പറുകളോ, അതല്ലെങ്കില്‍ നമ്മുടെ മൊബൈല്‍ നമ്പറുകളോ പാസ് വേര്‍ഡായി നല്‍കുന്നു. ഇത്തരത്തിലുള്ള പാസ് വേര്‍ഡും തീര്‍ത്തും സുരക്ഷിതമല്ല. മലയാളത്തിലുള്ള വാക്കുകള്‍ പാസ് വേര്‍ഡായി നല്‍കുന്നത് നന്നായിരിക്കും. കുറഞ്ഞത് എട്ട് അക്ഷരങ്ങള്‍ വേണം. ഇതോടൊപ്പം സ്‌പെഷ്യല്‍ കാരക്ടര്‍ നല്‍കിയാല്‍ നല്ലത്. പ്രൈവസി സെറ്റിംങ്‌സുകള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. (www.kvartha.com)

2. കൂടുതല്‍ വിവരങ്ങള്‍ നല്‍കാതിരിക്കുക
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അത്യാവശ്യമുള്ള വിവരങ്ങള്‍ മാത്രം നല്‍കുക. അഡ്രസോ, മറ്റോ നല്‍കരുത്. ഏതെങ്കിലും ഘട്ടത്തില്‍ ലൈസന്‍സ് കോപ്പിയോ, മറ്റു ഐഡി പ്രൂഫിന്റെ കോപ്പിയോ നല്‍കേണ്ടി വന്നാല്‍ അതിന്റെ നമ്പര്‍ ബ്ലര്‍ ചെയ്യുക. ആപ്ലിക്കേഷനുകള്‍ക്ക് ലൊക്കേഷന്‍ നല്‍കുന്നത് നിയന്ത്രിക്കുക. നിങ്ങളുടെ വിവരങ്ങള്‍ ഫ്രന്‍ഡ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന വിധത്തിലാക്കുക.

3. ഫ്രന്‍ഡ് റിക്വസ്റ്റുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക
ഫ്രന്‍ഡിന്റെ എണ്ണം വര്‍ധിപ്പിക്കാനായി വരുന്ന റിക്വസ്റ്റുകള്‍ കണ്ണും ചിമ്മി സ്വീകരിക്കരുത്. നിങ്ങള്‍ക്ക് പരിചയമുള്ളവരാണെങ്കില്‍ മാത്രം റിക്വസ്റ്റ് സ്വീകരിക്കുക. (www.kvartha.com)

4 കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെങ്കില്‍
14 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. എന്നാല്‍ പലരും വയസ് കളവ് പറഞ്ഞ് അക്കൗണ്ടുകള്‍ നിര്‍മിക്കുന്നു. ഇത്തരത്തില്‍ കുട്ടികള്‍ അക്കൗണ്ടാക്കിയാല്‍ അത് അവരുടെ ജീവിത്തെ തന്നെ ബാധിക്കും.

5. ഓരോ സമയത്തെയും ഉപയോഗം കഴിഞ്ഞാല്‍ അക്കൗണ്ടുകള്‍ സൈന്‍ ഔട്ട് ചെയ്യാന്‍ മറക്കരുത്
പലരും മടി കാരണം അക്കൗണ്ടുകള്‍ സൈന്‍ ഔട്ട് ചെയ്യാറില്ല. അത് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ മറ്റുള്ള ഒരാള്‍ കാണാന്‍ വഴിവെക്കും. അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

6 സ്വകാര്യ, ബിസിനസ് അക്കൗണ്ടുകള്‍ വെവ്വേറെ സൂക്ഷിക്കുക
പലപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിസാരമായാണ് പലരും കൈകാര്യം ചെയ്യുന്നത്. പേഴ്‌സണല്‍ അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടാലും, ബിസിനസ് സംബന്ധമായ അക്കൗണ്ടിലെ വിവരങ്ങള്‍ നഷ്ടപ്പെട്ടാലും അത് നമ്മെ ഗുരുതരമായി ബാധിക്കും. സ്വകാര്യ, ബിസിനസ് ആവശ്യാര്‍ത്ഥ അക്കൗണ്ടുകള്‍ വെവ്വേറെയായി സൂക്ഷിക്കുക.

7. കാണുന്നതെല്ലാം ഡൗണ്‍ലോഡ് ചെയ്യരുത്, എല്ലാ മെസേജുകള്‍ക്കും റീപ്ലേ (മറുപടി) നല്‍കരുത്  (www.kvartha.com)
കാണുന്ന ലിങ്കുകളെല്ലാം ക്ലിക്ക് ചെയ്ത് ഡൗണ്‍ ലോഡ് ചെയ്യുന്നത് നമ്മുടെ അക്കൗണ്ടിന്റെ സുരക്ഷിതത്വത്തെ ബാധിക്കും. ഇമെയിലിലും ഇത്തരത്തില്‍ അറ്റാച്ച്‌മെന്റിനൊപ്പം ലിങ്കുകള്‍ വരാറുണ്ട്. ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്. വലിയ കമ്പനികളുടെ പേരിന് സമാനമായ ജി- മെയില്‍ ഐഡികള്‍ നിന്നായിരിക്കും പലപ്പോഴും ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുക. ഓഫീസ് ഐഡിയിലേക്ക് വരുന്ന എല്ലാ ഇ -മെയിലുകളും തുറക്കരുത്. കണ്‍ഫോം ചെയ്തതിന് ശേഷം മാത്രം ഓപണ്‍ ചെയ്യുക. പാസ് വേര്‍ഡ് മാറ്റാനുള്ള ലിങ്ക് എന്ന പേരിലുള്ളവ ക്ലിക്ക് ചെയ്യരുത്. പാസ് വേര്‍ഡ് മാറ്റണമെങ്കില്‍ അക്കൗണ്ടിനുള്ളില്‍ നിന്നു തന്നെ നേരായ വഴിയില്‍ അത് ചെയ്യുക.
ഫേസ്ബുക്കിലും മറ്റും വരുന്ന അപരിചിതരുടെ മെസേജുകള്‍ക്ക് റീപ്ലേ നല്‍കരുത്. അത് നിങ്ങളെ വീഴ്ത്തുവാനുള്ള ചതിക്കുഴിയായിരിക്കും. അത്തരക്കാരുടെ അക്കൗണ്ടുകള്‍ പിന്നീട് ഫേസ്ബുക്ക് തന്നെ റിമൂവ് ചെയ്തതായി കാണാം.

8 സൂക്ഷിക്കുക ഹാക്കര്‍മാരെ, സുഹൃത്തുക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കരുത്
അതിവിദഗ്ധരായ ഹാക്കര്‍മാര്‍ക്ക് എത്ര വലിയ സുരക്ഷയുള്ള അക്കൗണ്ടായാലും ഹാക്ക് ചെയ്യാന്‍ സാധിക്കും. അതിന് അവര്‍ക്ക് നിരവധി വഴികളുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായിരിക്കില്ല. അത് ഹാക്കര്‍മാരുടെ പണി എളുപ്പമാക്കും. കമ്പ്യൂട്ടറില്‍ ആന്റി വൈറസ് ഉപയോഗിക്കുക.
ആത്മാര്‍ത്ഥ സുഹൃത്തിന്റെ രഹസ്യങ്ങളറിയാന്‍ അവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന വിരുതന്‍മാരുമുണ്ട്. ഇന്റര്‍നെറ്റില്‍ How to hack an social media account' എന്ന് സെര്‍ച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. അത് ഒരു ചതിക്കുഴിയാണ്. സാധാരണക്കാരനായ നിങ്ങള്‍ക്ക് ഒരിക്കലും മറ്റൊരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. അഥവാ അതിന് ശ്രമിച്ചാല്‍ ഹാക്ക് ചെയ്യപ്പെടുക നിങ്ങളുടെ അക്കൗണ്ടായിരിക്കും.

9. സൈബര്‍ സി3 (സൗദി അറേബ്യയിലുള്ളവര്‍ ഉപയോഗപ്പെടുത്തുക)
സൗദി സര്‍ക്കാരിന്റെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സെര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ് സൈബര്‍ സി3. എങ്ങിനെ നിങ്ങളുടെ ഓണ്‍ലൈന്‍ വിവരങ്ങള്‍ സൂക്ഷിക്കാമെന്ന് ഇതിലൂടെ പഠിക്കാനാകും. ഇതുകൂടാതെ ഇവരുടെ വെബ്‌സൈറ്റ് വഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യാനാകും. (www.kvartha.com)

10 ഇനി ഓണ്‍ലൈനാകാം
ഇക്കാലത്ത് ഇന്റര്‍നെറ്റില്ലാതെ എങ്ങനെ ജീവിക്കും. നമ്മള്‍ എത്രമാത്രം മുന്‍കരുതലെടുക്കുന്നുവോ അത്രവരെ നമ്മള്‍ സുരക്ഷിതരായിരിക്കും. ഇടക്കിടെ ഓണ്‍ലൈനായാല്‍ മറ്റു ലോക കാര്യങ്ങളെപോലെ തന്നെ അക്കൗണ്ട് സംബന്ധിയായ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാം.

ഇതെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം.
എന്നാല്‍ സുഹൃത്തുകളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഷെയര്‍ ചെയ്യൂ, ഉപകാരപ്രദമായ ഈ കുറിപ്പ്.

നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എങ്ങിനെ സുരക്ഷിതമാക്കാം? ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

SUMMARY: Communication today is all about networking, more than 80 per cent of which is online. The following tips to online security are essential to ensure protection of your virtual personal space and to avoid being scammed.

Keywords : Riyadh, Gulf, Social Network, Technology, Gulf, Best ways to keep your social media and email accounts safe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia