Mukesh Ambani | ദുബൈയിലെ ഏറ്റവും വിലകൂടിയ ബംഗ്ലാവ് സ്വന്തമാക്കി മുകേഷ് അംബാനി; മുടക്കിയ തുക ഞെട്ടിക്കുന്നത്!
Oct 19, 2022, 16:40 IST
ദുബൈ: (www.kvartha.com) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി ദുബൈയിലെ ഏറ്റവും വിലകൂടിയ ഭവനം (Villa) സ്വന്തമാക്കി. കുവൈറ്റ് വ്യവസായി മുഹമ്മദ് അല്‍ശായയുടെ കുടുംബത്തില്‍ നിന്ന് ഏകദേശം 1,349.60 കോടി രൂപ (163 മില്യണ്‍ ഡോളര്‍) യ്ക്കാണ് പാം ജുമൈറ (Palm Jumeirah) യിലെ ബംഗ്ലാവ് കഴിഞ്ഞയാഴ്ച മുകേഷ് അംബാനി വാങ്ങിയതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
വാങ്ങുന്നയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റ് ഇടപാടിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. റിലയന്‍സിന്റെയും അല്‍ശായയുടെയും പ്രതിനിധികളില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. സ്റ്റാര്‍ബക്‌സ്, എച് ആന്‍ഡ് എം, വിക്ടോറിയ സീക്രട് എന്നിവയുള്‍പെടെയുള്ള റീടെയില്‍ ബ്രാന്‍ഡുകളുടെ പ്രാദേശിക ഫ്രാഞ്ചൈസികള്‍ അല്‍ശായയുടെ കംപനിയുടെ ഉടമസ്ഥതയിലാണ്.
വിപണി മൂല്യത്തില്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ കംപനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി 84 ബില്യണ്‍ ഡോളറാണ്. ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. അംബാനിയുടെ ദുബൈയിലെ പുതിയ ബംഗ്ലാവ്, ഈ വര്‍ഷം ആദ്യം വാങ്ങിയ 80 മില്യണ്‍ ഡോളറിന്റെ വീട്ടില്‍ നിന്ന് ചെറിയ ദൂരം മാത്രം അകലെയാണ്. യുകെയിലെ പ്രശസ്തമായ കണ്‍ട്രി ക്ലബ് സ്റ്റോക് പാര്‍ക് വാങ്ങാന്‍ റിലയന്‍സ് കഴിഞ്ഞ വര്‍ഷം 79 മില്യണ്‍ ഡോളര്‍ ചിലവഴിച്ചിരുന്നു. അതേ സമയം മുകേഷ് അംബാനി ന്യൂയോര്‍കിലും ബംഗ്ലാവ് അന്വേഷിക്കുന്നതായി റിപോര്‍ട് ഉണ്ട്.

Keywords: Latest-News, World, Gulf, Dubai, Top-Headlines, Business Man, Business, Mukesh Ambani, India, Billionaire Mukesh Ambani buys the priciest Dubai villa for $163 million.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.