Dead Body | സഊദിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Sep 12, 2022, 20:05 IST
റിയാദ്: (www.kvartha.com) സഊദിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
അല്‍ഖര്‍ജ് ഇശാറാ സിറ്റിയിലെ ഇലക്ട്രികല്‍ ഷോപില്‍ ഏഴു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു ഷെറിന്‍. കടക്കാവൂര്‍ നിലാമുക്ക് എസ് എസ് നിവാസില്‍ ശശാങ്കന്‍ - ശോഭന ദമ്പതികളുടെ മകനാണ്. രേഷ്മയാണ് ഭാര്യ.
ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനാല്‍ നിയമക്കുരുക്കില്‍പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു.
കേളി പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി സഊദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാവുകയും തുടര്‍ന്ന് എംബസിയില്‍നിന്ന് അനുബന്ധ രേഖകള്‍ ശരിയാക്കി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
Keywords: Body of Thiruvananthapuram native who was found dead in Saudi Arabia brought home, Riyadh, Saudi Arabia, Dead Body, Malayalee, Gulf, World.
സഊദി അല്‍ഖര്‍ജില്‍ ജൂണ്‍ 13-ന് മരിച്ച നിലയില്‍ കണ്ടെത്തിയ കടക്കാവൂര്‍ സ്വദേശി എസ് എസ് നിവാസില്‍ ഷെറിന്‍ ശശാങ്കന്റെ (36) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
അല്‍ഖര്‍ജ് ഇശാറാ സിറ്റിയിലെ ഇലക്ട്രികല്‍ ഷോപില്‍ ഏഴു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു ഷെറിന്‍. കടക്കാവൂര്‍ നിലാമുക്ക് എസ് എസ് നിവാസില്‍ ശശാങ്കന്‍ - ശോഭന ദമ്പതികളുടെ മകനാണ്. രേഷ്മയാണ് ഭാര്യ.
ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനാല്‍ നിയമക്കുരുക്കില്‍പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു.
കേളി പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി സഊദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാവുകയും തുടര്‍ന്ന് എംബസിയില്‍നിന്ന് അനുബന്ധ രേഖകള്‍ ശരിയാക്കി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
Keywords: Body of Thiruvananthapuram native who was found dead in Saudi Arabia brought home, Riyadh, Saudi Arabia, Dead Body, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.