Relationship | യുഎഇയുമായി അഭേദ്യമായ ബന്ധം; എലിസബത് രാജ്ഞിക്ക്‌ ആദരാഞ്ജലിയുമായി അറബ് രാജ്യം

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) രാഷ്ട്ര പിതാവ് ശൈഖ് സാഇദ് ബിൻ സുൽത്വാൻ ആൽ നഹ്യാന്റെ കാലം മുതൽ യുഎഇ യുമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു എലിസബത് രാജ്ഞി. രാജ്യങ്ങൾ തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധത്തിന് അടിവരയിടുന്നതാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാന്റെയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും അനുശോചന സന്ദേശങ്ങൾ.
                
Relationship | യുഎഇയുമായി അഭേദ്യമായ ബന്ധം; എലിസബത് രാജ്ഞിക്ക്‌ ആദരാഞ്ജലിയുമായി അറബ് രാജ്യം

യുഎഇ നേതാക്കളും രാജ്ഞിയും തമ്മിലുള്ള ഔദ്യോഗിക സന്ദർശനങ്ങളും നേരിട്ടുള്ള കൂടികാഴ്ചകളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സഹായിച്ച പ്രധാന നാഴികക്കല്ലുകളായിരുന്നു.
1969 ൽ അബുദബി ഭരണാധികാരിയായിരുന്ന അന്തരിച്ച ശൈഖ് സാഇദ് ബിൻ സുൽത്വാൻ ആൽ നഹ്യാന് ഏറ്റവും ഉന്നതമായ ഓണററി ബഹുമതി നൽകുന്ന ചടങ്ങിൽ എലിസബത് രാജ്ഞി അദ്ദേഹത്തെ ഹാർദവമായി സ്വീകരിച്ചു.

            
Relationship | യുഎഇയുമായി അഭേദ്യമായ ബന്ധം; എലിസബത് രാജ്ഞിക്ക്‌ ആദരാഞ്ജലിയുമായി അറബ് രാജ്യം


1979 ഫെബ്രുവരിയിലാണ് രാജ്ഞിയുടെ പ്രഥമ യുഎഇ സന്ദർശനം. രാജ്ഞിയെ പ്രസിഡന്റ് ശൈഖ് സാഇദ് ബിൻ സുൽത്വാൻ ആൽ നഹ്യാൻ, ശൈഖ് റാശിദ് ആൽ മക്തൂം, സുപ്രീം കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷാരവങ്ങളോടെ സ്വീകരിച്ചു.

1989 ജൂലായ് 18- ന് ശൈഖ് സാഇദിന്റെ യുകെ. സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ചരിത്രസംഭവമായി. 2010 നവംബറിൽ എലിസബത് രാജ്ഞി തന്റെ പ്രിയതമനൊപ്പം നടത്തിയ ദ്വിതീയ യുഎഇ സന്ദർശനം രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ വഴി തെളിയിച്ചു.

Keywords: Britain's Queen Elizabeth II strong relations with the UAE, News, International, Gulf, Dubai, UAE, Top-Headlines, Latest-News, Britain, Queen Elizabeth II.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia