ദുബൈ: ദേര ദുബൈ അല്‍ ബറഹയിലെ കെട്ടിടത്തില്‍ ചൊവ്വാഴ്ച രാവിലെ തീപിടുത്തം നടന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
നാല് നില റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലാണ് തീ ആളിപടര്‍ന്നത്. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ താമസക്കാരെല്ലാം കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടി. ഇതിനാല്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പാകിസ്താന് സ്വദേശികളാണ് ഇവിടെ താമസിക്കുന്നവരില്‍ കൂടുതല്‍പേരും. തൊട്ടടുത്തെ വില്ലകളിലും മറ്റും താമസിച്ചിരുന്നവരും പരിഭ്രാന്തിയോടെ പുറത്തേക്കിറങ്ങിയോടി. ഉടന്‍ സ്ഥലത്തെത്തിയ പോലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് തീകെടുത്തുകയായിരുന്നു. റുത്ത പുക ഉയര്‍ന്നത് ദുരെ ദിക്കില്‍ നിന്നുപോലും കാണാന്‍ കഴിഞ്ഞിരുന്നു. ഷോട്ട് സെര്ക്യൂട്ടോ മറ്റോ ആയിരിക്കാം തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത്. മലയാളികളായ നിരവധിപേരും ഈ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ട്.

Keywords: Deira dubai, Fire, Building
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.