ബലിപെരുന്നാളിനും ഒട്ടകങ്ങളെ അറുക്കുന്നതിന് നിരോധനം

 


മദീന: (www.kvartha.com 10.09.2015) ഒട്ടകങ്ങളെ അറുക്കുന്നതിന് ഇതുവരെയുള്ള നിരോധനത്തില്‍ മാറ്റമൊന്നുമില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വൈറസ് ബാധയെ തുടര്‍ന്നാണ് ഒട്ടകങ്ങളെ അറുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയത്.

ബലിപെരുന്നാളിനും നിരോധനത്തില്‍ മാറ്റമില്ലെന്ന് മന്ത്രാലയ വക്താവ് ഫൈസല്‍ അല്‍ സഹ്‌റാനി അറിയിച്ചു. ഇത് മക്കയിലുള്ള ബര്‍മീസ് സമുദായാംഗങ്ങള്‍ക്കും ബാധകമാണ്.

ബലിപെരുന്നാളിന് ഇവര്‍ ഒട്ടകങ്ങളെ ബലി നല്‍കുന്നത് പരമ്പരാഗത ആചാരമാണ്. ഇവര്‍ക്ക് ബലിക്കായി ആടുകളെ ഉപയോഗിക്കാമെന്നും വക്താവ് വ്യക്തമാക്കി.

തീര്‍ത്ഥാടകരുടെ സുരക്ഷയെ കരുതി ഗ്രാന്റ് മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് അല്‍ അശെയ്ഖും ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. ഒട്ടകങ്ങള്‍ക്ക് പകരം മാടുകളെ ബലിക്കായി ഉപയോഗിക്കാമെന്നാണ് ഫത്വ.

ബലിപെരുന്നാളിനും ഒട്ടകങ്ങളെ അറുക്കുന്നതിന് നിരോധനം


SUMMARY: MADINAH: The Ministry of Health has reiterated that the ban on slaughtering camels during Haj would remain in place, with no exceptions, because of the danger posed by Middle East Respiratory Syndrome (MERS) coronavirus.

Keywords: Saudi Arabia, Haj, MERS, Camels,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia