ഹറമില്‍ ക്രെയ്ന്‍ വീണത് ശക്തമായ കാറ്റില്‍

 


റിയാദ്/മക്ക: (www.kvartha.com 12.09.2015) മസ്ജിദുല്‍ ഹറമില്‍ ക്രെയ്ന്‍ വീണത് ശക്തമായ കാറ്റിലാണെന്ന് ആഭ്യന്തര പ്രതിരോധ വിഭാഗം മേധാവി സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ അം റോ. കനത്ത കാറ്റില്‍ ക്രെയ്ന്‍ ഹറമില്‍ പതിക്കുകയായിരുന്നു. 107 തീര്‍ത്ഥാടകരാണ് ദുരന്തത്തില്‍ മരിച്ചത്.

ഏതാനും ദിവസങ്ങളായി മക്കയില്‍ ശക്തമായ കാറ്റുണ്ട്. സംഭവ ദിവസവും അസാധാരണ ശക്തിയുള്ള കാറ്റ് വീശിയിരുന്നു. ഈ ഭാഗത്തുള്ള മരങ്ങളും ബോര്‍ഡുകളും കാറ്റില്‍ നിലം പൊത്തിയിരുന്നു.

മിന്നലേറ്റാണ് ക്രെയ്ന്‍ വീണതെന്ന മാധ്യമ റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. മാത്രമല്ല, മരിച്ചവരില്‍ പലരും തിക്കിലും തിരക്കിലും പരിക്കേറ്റവരാണ്. 238 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹറമില്‍ ക്രെയ്ന്‍ വീണത് ശക്തമായ കാറ്റില്‍

SUMMARY: RIYADH/MAKKAH: Civil Defense Director General Suleiman bin Abdullah Al-Amro said high winds caused a massive crane to topple over and smash into the Grand Mosque in Makkah, killing at least 107 people ahead of the start of the annual Haj pilgrimage.

Keywords: Haram, Crane mishap, Saudi Arabia, Makkah, Haj,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia