പെരുന്നാള്‍ ആഘോഷം; നിരാലംബരായവര്‍ക്ക് വസ്ത്ര വിതരണം നടത്തി സൗദിയിലെ യുവതി യുവാക്കള്‍ മാതൃകയായി

 


റിയാദ്: (www.kvartha.com 18/07/2015) ‘ആയിഷ’ ക്യാമ്പയിന്‍റെ ഭാഗമായി സൗദിയിലെ അറുന്നൂറോളം യുവതീ യുവാക്കള്‍ ചേര്‍ന്ന് നിരാലംബരായവര്‍ക്ക് വസ്ത്ര വിതരണം നടത്തി.

ഈദ് ആഘോഷത്തിന്‍റെ എല്ലാ മനുഷ്യര്‍ക്കും നന്മയും സന്തോഷവും പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു പരിപാടി ഇവര്‍ സംഘടിപ്പിച്ചത്. വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറായവരില്‍ നിന്നും അത് സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് ഇവര്‍ വിതരണം ചെയ്തു.

സമ്മാന വിതരണം നടത്താന്‍ മാത്രമായി ഒരു ദിവസം നാല് മണിക്കൂറോളമാണ് ഇവര്‍ ചിലവഴിക്കുന്നത്. ക്യാമ്പയിന്‍റെ ഭാഗമായി അയ്യായിരത്തോളം സമ്മാനങ്ങള്‍ ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞതായി സംഘാടകരില്‍ ഒരാള്‍ അറിയിച്ചു. ആവശ്യക്കാരെ കണ്ടെത്താനായി സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ ഉപയോഗിച്ച് വരുന്നുണ്ട്.

‘ആയിഷ’ ക്യാമ്പയിന്‍ ഇതിന് മുന്‍പുള്ള വര്‍ഷങ്ങളിലും നല്ല രീതിയില്‍ സംഘടിക്കപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇതിലും വിപുലമായ രീതിയില്‍ പരിപാടി നടത്താനാണ് ഇതിന്‍റെ സംഘാടകര്‍ പദ്ധതിയിടുന്നത്.
പെരുന്നാള്‍ ആഘോഷം; നിരാലംബരായവര്‍ക്ക് വസ്ത്ര വിതരണം നടത്തി സൗദിയിലെ യുവതി യുവാക്കള്‍ മാതൃകയായി

SUMMARY: A group of young Saudi men and women distributed clothes and other gifts to poor peoples. The organizers plans to widely celebrate this 'Aisha' campaign in the future.

Keywords: Clothes distributed, Saudi peoples, Poor, Aisha Campaign
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia