വൻതുക സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞ് പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ ഫോൺ വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
May 23, 2017, 12:40 IST
ഷാർജ: (www.kvartha.com 23.05.2017) വൻതുക സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞ് പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ച ഏഷ്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ടെലികോം കമ്പനിയുടെ ജീവനക്കാരനാണെന്നും രണ്ട് ലക്ഷം ദിർഹം സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും വ്യാജ കഥയുണ്ടാക്കിയ പ്രതി പോലീസ് കൺട്രോൾ റൂമിന്റെ നമ്പറാണെന്നറിയാതെ വിളിച്ചതാണ് വിനയായത്.
ലഭിച്ച തുക നേടിയെടുക്കുന്നതിന് ട്രാൻസ്ഫർ ചാർജായി ഒരു സംഖ്യ നൽകണമെന്നും പ്രതി ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ഫോൺ ലഭിച്ച പോലീസ് ഉടൻ തന്നെ സി ഐ ഡി മുഖേന യുവാവിന്റെ മൊബൈൽ നമ്പർ കണ്ട് പിടിക്കുകയും അത് വഴി അന്വേഷിച്ച് ഫ്‌ളാറ്റിൽ വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു.
പിടികൂടുമ്പോൾ ഇയാൾ മറ്റൊരാളെ കബളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ക്രിമിനൽ, ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഇബ്രാഹിം അൽ അജേൽ വ്യക്തമാക്കി. സമ്മാനം ലഭിച്ചെന്ന് പറയുന്നവരിൽ നിന്നും മൊബൈൽ ക്രെഡിറ്റ് ആവശ്യപ്പെടാറുള്ള പ്രതി ക്രെഡിറ്റ് പിന്നീട് മറ്റുള്ളവർക്ക് വിൽക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിയുടെ ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. 999, 06-5632222 അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ നജീദ് 800 151, സന്ദേശമയക്കാൻ 7999.
വെബ് സൈറ്റ്: www.shjpolice.gov.ae/najeed.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ലഭിച്ച തുക നേടിയെടുക്കുന്നതിന് ട്രാൻസ്ഫർ ചാർജായി ഒരു സംഖ്യ നൽകണമെന്നും പ്രതി ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ഫോൺ ലഭിച്ച പോലീസ് ഉടൻ തന്നെ സി ഐ ഡി മുഖേന യുവാവിന്റെ മൊബൈൽ നമ്പർ കണ്ട് പിടിക്കുകയും അത് വഴി അന്വേഷിച്ച് ഫ്‌ളാറ്റിൽ വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു.
പിടികൂടുമ്പോൾ ഇയാൾ മറ്റൊരാളെ കബളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ക്രിമിനൽ, ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഇബ്രാഹിം അൽ അജേൽ വ്യക്തമാക്കി. സമ്മാനം ലഭിച്ചെന്ന് പറയുന്നവരിൽ നിന്നും മൊബൈൽ ക്രെഡിറ്റ് ആവശ്യപ്പെടാറുള്ള പ്രതി ക്രെഡിറ്റ് പിന്നീട് മറ്റുള്ളവർക്ക് വിൽക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിയുടെ ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. 999, 06-5632222 അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ നജീദ് 800 151, സന്ദേശമയക്കാൻ 7999.
വെബ് സൈറ്റ്: www.shjpolice.gov.ae/najeed.
Summary: A man claiming to be from a leading telecom company called Sharjah Police and said: “Congratulation. you have won a grand prize of Dh200,000.Now he’s in police custody.The Asian suspect used to randomly call people in attempt to con them, and did not realise that the mobile number he called
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.