കൊറോണ: പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടി, ഗള്‍ഫില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടും, വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി, ഇത്രയും കനത്ത സാമ്പത്തികാഘാതം ഇതാദ്യം
Mar 23, 2020, 20:19 IST
ദുബൈ: (www.kvartha.com 23.03.2020) കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ അറബ് രാജ്യങ്ങളിൽ ഈ വർഷം 17 ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സൂചന. യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ പുറത്തിറക്കിയ നയരേഖയിലാണ് ഇക്കാര്യമുള്ളത്. മലയാളികൾ അടക്കമുള്ള പ്രവാസികലെ കടുത്ത ആശങ്കയിലാക്കുന്നതാണ് പഠന റിപ്പോർട്ട്.
കൊറോണ വ്യാപനം തടയുന്നതിനായി രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് ആളുകളെ വിലക്കുകയും ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യം ഇതിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ല. ഇതാകട്ടെ സാമ്പത്തിക ആഘാതത്തിന്റെ കാഠിന്യം കൂട്ടുകയാണ്. എണ്ണ വിലയിടിവും പൊതുസ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ മാര്‍ച്ച് പകുതി മുതല്‍ വ്യാപകമായി അടച്ചിടേണ്ടി വരുന്നതിന്റെ നഷ്ടവും വിലയിരുത്തുമ്പോൾ അറബ് രാജ്യങ്ങളുടെ ജി.ഡി.പിയില്‍ 42 ബില്യണ്‍ ഡോളറിന് മേല്‍ നഷ്ടം സംഭവിക്കും.
വ്യാപകമായ അടച്ചിടല്‍ എത്ര കാലം നീളുന്നുവോ അത്രയും കാലം സാമ്പത്തികരംഗത്തെ പ്രതിസന്ധി തുടരും.
ഗള്‍ഫ് നാടുകളില്‍ വലിയ രീതിയിലാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍ക്കും വാണിജ്യകേന്ദ്രങ്ങള്‍ക്കുമൊക്കെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പലയിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കഴിഞ്ഞു. ഹോട്ടലുകൾക്ക് അടക്കം നിയന്ത്രണമാണിപ്പോൾ. ഇതെല്ലാം ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ചു. ഈ സാഹചര്യമാണ് തുടരുന്നതെങ്കിൽ സ്ഥിതി കൂടുതല്‍ മോശമാകുമെന്നും നയരേഖയിൽ പറയുന്നു.
Summary: Coronavirus: 17 lakh people will loose jobs in Gulf countries

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.