കൊറോണ വൈറസ്; ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ അടുത്ത 48 മണിക്കൂറിലേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവച്ചു

 


ദുബൈ: (www.kvartha.com 25.02.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ അടുത്ത 48 മണിക്കൂറിലേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവച്ചു. ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കോവിഡ്19 സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ളതിനാല്‍ സഹകരിക്കണമെന്ന് അധികൃതര്‍ വിമാന കമ്പനികളോടും യാത്രക്കാരോടും അഭ്യര്‍ഥിച്ചു. ബഹ്‌റൈനിലെത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും അസുഖം കണ്ടെത്തിയാല്‍ ഉടന്‍ പ്രത്യേക കേന്ദ്രത്തില്‍ ചികിത്സ നല്‍കുകയും ചെയ്യും.

ഇറാനിലേക്കുള്ള വിമാനങ്ങള്‍ ഒമാന്‍ റദ്ദാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,707 ആയി. 80,328 പേരിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് ശേഷം ഇറാനിലാണ് കൊറോണ ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചത്. ഇറാനില്‍ മാത്രം ഇതിനകം 50 പേര്‍ ഈ മാരക രോഗം ബാധിച്ച് മരിച്ചു.

കൊറോണ വൈറസ്; ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ അടുത്ത 48 മണിക്കൂറിലേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവച്ചു

Keywords:  Dubai, News, Gulf, World, Health, Flight, Twitter, Treatment, Death, Passengers, Coronavirus, Coronavirus: Bahrain cancels all flights to Dubai and Sharjah for 48 hours
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia