ബഹറൈനില്‍ ആദ്യ കൊറോണ മരണം; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധ തടയാൻ പദ്ധതികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം
Mar 16, 2020, 17:09 IST
മനാമ: (www.kvartha.com 16.03.2020) ഗള്‍ഫിലെ ആദ്യ കൊറോണ മരണം ബഹ്റൈനിൽ. വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 65 വയസുള്ള സ്ത്രീയാണ് ചൊവ്വാഴ്ച മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവര്‍ കഴിഞ്ഞമാസമാണ് ഇറാനില്‍ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തിലാണ് ഇവർ ബഹ്റൈനിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും നേരിട്ട് ഇവരെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാട്ടുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അതേസമയം, 17 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. 15 ബഹ്‌റൈൻ സ്വദേശികൾ, ഒരു സൗദി പൗരൻ, ഒരു ലബനീസ് പൗരൻ എന്നിവരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ 77 പേർ വൈറസ് ബാധയിൽ നിന്ന് മുക്തരായതായി അധികൃതർ വ്യക്തമാക്കി.
137 പേര്‍ക്കാണ് ബഹ്‌റിനില്‍ കൊറോണ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് കര്‍ശന നടപടികളാണ് ബഹ്‌റിന്‍ സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ ചുരുക്കാന്‍ തീരുമാനിച്ചതായി സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അറിയിച്ചു. വിസ ഓണ്‍ അറൈവലും നിര്‍ത്തിവെക്കുമെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റസിഡന്‍സ് അഫയേഴ്സ് അറിയിച്ചു. രാജ്യത്തെ പൗരന്‍മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.അതിനിടെ യു എ ഇയിൽ നാല് ഇന്ത്യക്കാരടക്കം 13 പേര്‍ക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ചിലര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യക്കാരാണ്. ഇതോടെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Summary: Coronavirus: Bahrain reports first Gulf Death from disease.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.