ഒമിക്രോണ്‍ 57 രാജ്യങ്ങളില്‍; സാമൂഹ്യ വ്യാപനം ആരംഭിച്ചതിനാല്‍, ആശുപത്രിവാസം വേണ്ടവരുടെ എണ്ണം വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
Dec 9, 2021, 12:32 IST
വാഷിംഗ്ടണ്‍: (www.kvartha.com 09.12.2021) ഇതുവരെ 57 രാജ്യങ്ങളില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ എപിഡെമിയോളജികല്‍ റിപോര്‍ട് വ്യക്തമാക്കി. പല രാജ്യങ്ങളിലും സാമൂഹ്യ വ്യാപനം ആരംഭിച്ചതിനാല്‍, ആശുപത്രിവാസം വേണ്ടവരുടെ എണ്ണം വര്‍ധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
'പുതിയ വകഭേദമായ ഓമിക്രോണിന്റെ ആഘാതം, ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതലാണെങ്കിലും തുല്യമാണെങ്കിലും ആശുപത്രിവാസം വേണ്ട വരുടെ എണ്ണം വര്‍ധിക്കുമെന്ന കാര്യം ആരോഗ്യ പ്രവര്‍ത്തകരും സര്‍കാരുകളും ഓര്‍മ്മിക്കണം. രോഗബാധിതരായവരുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ വര്‍ധിക്കുന്നതും തമ്മില്‍ സുവ്യക്തമായ അകലമുണ്ടാകും. ഇക്കാര്യവും പരിഗണനയില്‍ വയ്ക്കണം'. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
നിര്‍ബന്ധിത വാക്‌സിനേഷന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സില്‍ ഹൈകമിഷണര്‍ മിഷേല്‍ ബചെലറ്റ് പറഞ്ഞു. വാക്‌സീന്‍ നിര്‍ബന്ധിതമാക്കാന്‍ ചില രാജ്യങ്ങള്‍ നടപടി സ്വീകരിക്കുമ്പോഴാണ് പ്രതികരണം.
കോവിഡ് വാക്‌സീനുകള്‍ ഒമിക്രോണിനെതിരെയും ഫലപ്രദമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമെര്‍ജെന്‍സി ഡയറക്ടര്‍ മൈകിള്‍ റയാന്‍ പറഞ്ഞു. ഫലം കുറഞ്ഞേക്കാമെങ്കിലും വാക്‌സീനുകള്‍ നല്‍കുന്ന പ്രതിരോധശേഷിയെ മുഴുവനായി ഒമിക്രോണ്‍ മറികടക്കുമെന്നതിന് തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഒമിക്രോണ്‍ അപകടകാരിയാണെന്നതിന് തെളിവില്ലെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗചിയും പറഞ്ഞു.
നവംബര്‍ 26 നാണ് സൗത് ആഫ്രികയില്‍ ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയ കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നത്. സാര്‍സ് വൈറസിന്റെ അഞ്ചാമത്തെ വകഭേദമാണ് ഇത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.