ബുര്‍ജ് ഖലീഫ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ കോടതി വിട്ടയച്ചു
May 21, 2012, 13:22 IST
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ കോടതി നിരുപാധികം വിട്ടയച്ചു. ദുബായില്‍ ബിസിനസ് നടത്തുന്ന 38കാരനായ ഇന്ത്യക്കാരനെയാണ് കോടതി വെറുതേ വിട്ടത്.
ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബുര്‍ജ് ഖലീഫ ബോംബ് വച്ച് തകര്‍ക്കുമെന്ന് ദുബായ് പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇയാള്‍ എസ്.എം.എസ് അയച്ചത്. സാമ്പത്തീക പ്രതിസന്ധിയാണ് പ്രതിയെ അത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന കണ്ടെത്തലാണ് കോടതിയെ ഈ തീരുമാനത്തിലെത്തിച്ചേരാന്‍ പ്രേരിപ്പിച്ചത്.
Keywords: Dubai, Gulf, Bomb, Court Order, Accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.